»   » വിനീത് കുമാര്‍ വിവാഹിതനാവുന്നു

വിനീത് കുമാര്‍ വിവാഹിതനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Vineeth Kumar
ബാലതാരമായും നായകനായും മലയാള സിനിമയില്‍ തിളങ്ങിയ നടന്‍ വിനീത് കുമാര്‍ വിവാഹിതനാവുന്നു. കണ്ണൂര്‍ സ്വദേശിനി സന്ധ്യയാണ് വധു. ആഗസ്റ്റ് 19ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലാണ് വിവാഹം നടക്കുക. മാതാപിതാക്കളാണ് തനിക്ക് വധുവിനെ കണ്ടെത്തിയതെന്ന് വിനീത്കുമാര്‍ പറയുന്നു.

ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടാണ് വിനീത് കുമാര്‍ വെള്ളിത്തിരയിലെത്തിയത്. ഭരതം, ദേവദൂതന്‍, സേതുരാമയ്യര്‍ സി ബി ഐ, കണ്‍മഷി, ടൈഗര്‍, പുലിജന്മം തുടങ്ങിയവയാണ് വിനീത് കുമാറിന്റെ മറ്റു ശ്രദ്ധേയമായ ചിത്രങ്ങള്‍.

രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് വിനീതിപ്പോള്‍. ഒരു വിവാഹവും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിന്റെ പ്രമേയം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam