ദിലീപും ഫാസിലും ഒരുമിക്കുമ്പോള്‍....

By Staff

Dileep in Moss D Samuel
സ്നേഹത്തിന്റെ സ്വര്‍ണനൂലുകള്‍ കൊണ്ട് നെയ്തെടുക്കുന്ന സിനിമകളാണ് ഫാസിലിന്റേത്. പൈങ്കിളി സിനിമയെന്ന് ബുദ്ധിജീവികള്‍ കളിയാക്കുമെങ്കിലും, മനുഷ്യജീവിതത്തിന്റെ സുവര്‍ണമനോഹരമായ ദൃശ്യങ്ങള്‍ ഫാസിലിന്റെ സിനിമയില്‍ ഏറെയുണ്ടാകും.

ചിരിക്കാനും നൊമ്പരപ്പെടാനും കരയാനും ഓര്‍മ്മയില്‍ താലോലിക്കാനും എത്രയോ ജീവിതമുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഫാസില്‍ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തുന്നു.

അനിയത്തി പ്രാവു പോലെ നാടകീയത നിറഞ്ഞ, സംഗീതവും തമാശയും ആവോളമുളള കുടുംബചിത്രമാണ് ഫാസിലിന്റെ മനസില്‍. മോസ് ഡി സാമുവല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍.

ജീവന്‍ ടിവിയില്‍ തിരൈ തെന്‍ട്രല്‍ എന്ന പരിപാടിയുടെ അവതാരകയായ അശ്വതി അശോകാണ് നായിക. തുല്യ പ്രാധാന്യമുളള വേഷത്തില്‍ ബേബി നിവേദിതയും അഭിനയിക്കുന്നു.

അത്യാവശ്യം തട്ടിപ്പും മോഷണവും നടത്തി ജീവിക്കുന്ന യുവാവാണ് ഈ ചിത്രത്തിലെ നായകന്‍. അയാള്‍ക്കൊപ്പം ഒരു കുട്ടിയുണ്ട്. മൂന്നാം ക്ലാസുകാരിയായ ടെസി. തട്ടിപ്പിനും മോഷണത്തിനുമൊക്കെ സാമുവേലിനോടൊപ്പം ടെസിയുമുണ്ട്.
ടെസി സാമുവേലിന്റെ മകളാണോ പെങ്ങളാണോ എന്ന ചോദ്യങ്ങള്‍ക്ക് സിനിമ ഉത്തരം പറയും. ഏതായാലും സാമുവേലിന്റെ ജീവിതം ടെസിക്കു വേണ്ടിയാണ്.

തരികിട ജീവിതത്തിനിടയിലേയ്ക്ക് മോസ് ഡി സാമുവേലിന്റെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി കടന്നു വരുന്നു. നന്ദന എന്നാണ് അവളുടെ പേര്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X