പനയ്ക്കല്‍ ദാസിന്റെ ലക്ഷ്യമെന്ത്...?
ദിലീപും ഫാസിലും ഒരുമിക്കുമ്പോള്‍.... - 2

പനയ്ക്കല്‍ ദാസ് എന്നൊരാള്‍ സാമുവേലിനെ മറ്റൊരു ദൗത്യമേല്‍പ്പിക്കുന്നതോടെ കഥ വഴിത്തിരിവിലെത്തുന്നു.
സാമുവേല്‍ സ്വപ്നം പോലും കാണാത്ത പ്രതിഫലമാണ് പനയ്ക്കല്‍ ദാസ് വാഗ്ദാനം ചെയ്യുന്നത്. പനയ്ക്കല്‍ ദാസിന്റെ ലക്ഷ്യം കഥയ്ക്ക് സസ്പെന്‍സ് പകരുന്നു.
നന്ദനയുടെ സഹോദരന്‍ സുമേഷ് എന്ന കഥാപാത്രമായി റഹ്മാനും ഈ ചിത്രത്തിലുണ്ട്. ജീവിതപ്പാതയില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് സുമേഷ്. സമനില തെറ്റിയ സഹോദരനെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ നന്ദന സ്വന്തം ജീവിതമാണ് പകരം നല്‍കുന്നത്.
ഈ ബന്ധങ്ങളുടെ ഇഴയറുക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെയും അവര്‍ക്ക് ചെറുത്തു നില്‍ക്കേണ്ടി വരുന്നു.
ഗാനങ്ങളുടെ കാര്യത്തിലും ഫാസില്‍ പതിവു തെറ്റിക്കുന്നില്ല. തന്റെ എല്ലാ ചിത്രങ്ങളിലും മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുളള സംവിധായകനാണ് ഫാസില്‍. കൈതപ്രം എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുളളത്. മുന്‍നിര ഗായകര്‍ക്ക് പുറമേ, ജഗതി ശ്രീകുമാറും ഹരിശ്രീ അശോകനും സുധീഷും അനൂപം ചന്ദ്രനും ജാഫര്‍ ഇടുക്കിയും പാടുന്ന ഒരുപാട്ടും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
കഥയും തിരക്കഥയും ഫാസില്‍ തന്നെ നിര്‍വഹിക്കുന്നു. ആനന്ദക്കുട്ടനാണ് ഛായാഗ്രഹണം. ജോണി സാഗരിക സിനിമ സ്ക്വയറിന്റെ ബാനറില്‍ ജോണി സാഗരികയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മുന്‍ പേജില്‍


Click it and Unblock the Notifications