തോമസ് കുട്ടീ........ വിട്ടോടാ...

അവര്‍ വീണ്ടും വരികയാണ്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന പഴയകാല സൂപ്പര്‍മെഗാ ഹിറ്റിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അന്നത്തെ സംവിധായകജോടിയിലെ ലാല്‍ തന്നെ.
മുകേഷും സിദ്ദിഖും അശോകനും ജഗദീഷും തന്നെയാണ് പുതിയ ചിത്രത്തിലെയും നായകര്‍. ലക്ഷ്മീറായ് ആണ് നായികാ വേഷത്തിലെത്തുന്നത്. തൊഴിലില്ലാത്ത വായി നോക്കി ചെറുപ്പക്കാര്‍ വളര്‍ന്ന് വിവാഹമൊക്കെ കഴിച്ചെങ്കിലും അവരുടെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലത്രേ!
മഹാദേവന്‍ ഇപ്പോള്‍ മുംബെയിലാണ്. ഗോവിന്ദന്‍കുട്ടി ബാംഗ്ലൂരിലും അപ്പുക്കുട്ടന്‍ ദുബായിലുമാണ്. തോമസ് കുട്ടിയുടെ വിവാഹത്തിന് ഇവര്‍ ഒത്തു ചേരുന്നിടത്ത് കഥ തുടങ്ങുന്നു. തോമസ് കുട്ടി ഇപ്പോഴും ഹരിഹര്‍നഗറില്‍ തന്നെയാണ് താമസിക്കുന്നത്.
പുതിയ തലമുറയ്ക്ക് രുചിക്കുന്ന തരത്തില്‍ നര്‍മ്മമധുരമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ വാക്കു നല്‍കുന്നുണ്ട്. 1990ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ പുതുമയൊട്ടും ചോരാതെ ഇന്നും പ്രേക്ഷകരുടെ മുന്നിലുണ്ട്. പഴയ സിനിമയുടെ പ്രതാപത്തിന് കോട്ടം തട്ടാത്ത വിധത്തില്‍ രണ്ടാം ഭാഗം ചിത്രീകരിക്കുക എന്ന വെല്ലുവിളി അല്‍പം പേടിയോടെയാണത്രേ ലാല്‍ ഏറ്റെടുക്കുന്നത്.
ഹരിഹര്‍ നഗറില്‍ ശ്രദ്ധേയമായ ഒരു വേഷത്തെ അവതരിപ്പിച്ച നടനാണ് അപ്പാഹാജ. മായയുടെ മുന്നില്‍ ആളാകാന്‍ വേണ്ടി നാല്‍വര്‍ സംഘം അപ്പാഹാജയെക്കൊണ്ട് സൈക്കിളിന്റെ കാറ്റ് ഊതിക്കുന്നതും പിന്നീട് മുങ്ങുന്നതുമൊക്ക ഇന്നും ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍ തന്നെ. ദീര്‍ഘനാളായി സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്ന അപ്പാഹാജയ്ക്ക് ഒരു പുനര്‍ജന്മം കൂടിയാകും ഹരിഹര്‍ നഗര്‍ രണ്ടാം ഭാഗം.
തിലകന്‍, വിനീത്, സലിം കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് അലക്സ് പോള്‍ ഈണം നല്‍കുന്നു. പിഎന്‍വി അസോസിയേറ്റ്സും ലാല്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം.
കൊച്ചിയും ബാങ്കോക്കുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അടുത്ത മാര്‍ച്ചിന് ഈ സിനിമ തീയേറ്ററിലെത്തും.
ഇന്‍ ഹരിഹര്‍ നഗര്‍ - രണ്ടാം ഭാഗം - ചിത്രങ്ങള്‍


Click it and Unblock the Notifications