പ്രിയാമണിയും ബിക്കിനിയില്‍

By Staff

Priyamani
അങ്ങനെ ബിക്കിനിയണി‍യാന്‍ ധൈര്യപ്പെടുന്ന നടിമാരുടെ കൂട്ടത്തില്‍ പ്രിയാ മണിയും. നയന്‍താരയും തൃഷയും നമിതയും അനുഷ്കയും ധൈര്യപൂര്‍വം അണിഞ്ഞ ബിക്കിനി വേഷം ദ്രോണ എന്ന തെലുങ്കു ചിത്രത്തില്‍ പ്രിയാമണിക്കു പ്രചോദനമാകുന്നു.

ബിക്കിനിയണിഞ്ഞുളള പ്രിയാമണിയുടെ ചൂടന്‍ ഗാനം ചിത്രീകരിച്ചു കഴിഞ്ഞു. മേനിക്കൊഴുപ്പില്‍ നയന്‍താരയെയും വെല്ലുന്ന പ്രിയാമണിയുടെ ബിക്കിനി വേഷം ആസ്വാദക മനസില്‍ തീക്കനലുകള്‍ കോരിയിടുമെന്നാണ് കരുതപ്പെടുന്നത്.

പ്രിയാമണിയുടെ ബിക്കിനി വേഷം, കഥയ്ക്ക് ഒഴിവാക്കപ്പെടാനാവാത്തതാണെന്നാണ് ദ്രോണയുടെ നിര്‍മ്മാതാവ് ഡി എസ് റാവു പറയുന്നത്. ആവശ്യം കേട്ടപ്പോള്‍ തന്നെ പ്രിയാമണി സമ്മതം പറഞ്ഞത്രേ! ബിക്കിനി വേഷത്തില്‍ പ്രിയാമണി പ്രത്യക്ഷപ്പെടുന്ന ഒന്നിലധികം ഗാനങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് വിവരം. ഹൈദരാബാദിലെ ലഹാരി റിസോര്‍ട്ടില്‍ ചിത്രീകരിക്കുന്ന പ്രിയയുടെ സോളോ ഗാനരംഗം തെന്നിന്ത്യയില്‍ കോളിളക്കമുണ്ടാക്കുമെന്നുറപ്പ്.

പ്രശസ്ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ശിഷ്യന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ദ്രോണയില്‍ നിതിന്‍ ആണ് നായകന്‍.

അജിത്തിന്റെ ബില്ലയില്‍ നയന്‍താര ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടതോടെയാണ് മുന്‍നിര നടിമാര്‍ക്ക് ധൈര്യം കൂടിയത്. ബില്ലയുടെ തെലുങ്ക് റീമേക്കില്‍ അനുഷ്കയാണ് നയന്‍സിന്റെ പിന്‍ഗാമിയാകുന്നത്.

ദേശീയ അവാര്‍‍ഡ് ജേതാവായ പ്രിയാമണിയുടെ മേനിയഴക് ബിക്കിനിയുടെ മറയില്‍ കാണാന്‍ കാത്തിരിക്കുകയാണ് തെന്നിന്ത്യയിലെ പ്രേക്ഷക ലോകം.

പ്രിയാ മണിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X