കോടികള്‍ പൊടിക്കുന്നതില്‍ മത്സരം
ബോളിവുഡില്‍ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോഡിന് മാസങ്ങളുടെ ആയുസേയുള്ളൂ. സിനിമയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം ആര് കൊയ്യുന്നുവെന്നതു പോലെ തന്നെ സിനിമയുണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ കോടികള്‍ ആര് പൊടിക്കുന്നു എന്ന കാര്യത്തിലും ബോളിവുഡിലെ നിര്‍മാതാക്കള്‍ തമ്മില്‍ മത്സരമാണ്.
ദേവദാസ്, ക്രിഷ്, സാവരിയ തുടങ്ങിയ ചിത്രങ്ങള്‍ അമ്പത് കോടിയോളം രൂപ വീതം മുടക്കിയാണ് നിര്‍മിച്ചത്. ആ റെക്കോഡുകളെയൊക്കെ വെല്ലുക എന്ന ലക്ഷ്യത്തോടെ100 കോടി ബജറ്റില്‍ കുട്ടികള്‍ക്കായൊരു ചിത്രമൊരുക്കുന്നുവെന്ന് ഷാറൂഖ് ഖാന്‍ പ്രഖ്യാപിച്ചത് ഈയിടെയാണ്. ഷാറൂഖ് ഖാന്റെ ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ചിത്രത്തിന്റെ റെക്കോഡ് പഴങ്കഥയാവും.
രാമായണ കഥയെ ആസ്പദമാക്കി രാജ് കുമാര്‍ സന്തോഷി നിര്‍മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 120 കോടി രൂപയാണത്രെ. ചിത്രത്തിന്റെ പേര് രാമായണം. ഹിന്ദി ഉള്‍പ്പെടെ പല ഭാഷകളിലായാവും ഈ ചിത്രം നിര്‍മിക്കുന്നത്.
രാമാണയത്തിലെ ശ്രീരാമനാവുന്നത് അജയ് ദേവ്ഗണ്ണാണ്. അപ്പോള്‍ രാവണനാവുന്നത് ആരാവും? രാജ് കുമാര്‍ സന്തോഷിയുട കണ്ണുകള്‍ നീളുന്നത് തെന്നിന്ത്യയിലേക്കാണ്.
അടുത്ത പേജ് -


Click it and Unblock the Notifications











