»   » ആസിഫ് അലി മെഗാസ്റ്റാര്‍ പദവിയിലേക്കോ?

ആസിഫ് അലി മെഗാസ്റ്റാര്‍ പദവിയിലേക്കോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/18-asif-ali-a-new-megastar-2-aid0166.html">Next »</a></li></ul>
Asif Ali
ഓണത്തിന് തിയറ്ററുകളിലെത്തിയ സെവന്‍സിലും ഡോക്ടര്‍ ലൗവിലും ഏറ്റവുമധികം കയ്യടി നേടുന്നതാരാണ്? ചാക്കോച്ചനെന്ന് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, മലയാളത്തിന്റെ പുതിയ കണ്ടെത്തലായ ആസിഫ് അലിയാണ് ശരിയുത്തരം.

രണ്ട് സിനിമകളിലും കേന്ദ്രകഥാപാത്രം കുഞ്ചാക്കോ ബോബനെന്ന് പറയാമെങ്കിലും കയ്യടി സ്വന്തമാക്കുന്നത് ആസിഫ് തന്നെ. സെവന്‍സില്‍ ചാക്കോച്ചനൊപ്പം നിറഞ്ഞുനില്‍ക്കുന്ന റോളിലാണ് ആസിഫ് അലിയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഡോക്ടര്‍ ലൗവില്‍ വെറും 2 മിനിറ്റ് നേരത്തെ അവതരണത്തിനായി ആസിഫ് അലി പ്രത്യക്ഷപ്പെടുമ്പോള്‍ ഉയരുന്ന കയ്യടി മോളിവുഡിലെ മാറ്റത്തിന്റെ ദിശാസൂചകമാണെന്ന് വിലയിരുത്താം. ആസിഫ് ഫാന്‍സുകാര്‍ ഉയര്‍ത്തുന്ന ഫ്ളക്സുകളും കട്ടൗട്ടുകളും മറ്റേത് യുവതാരത്തെയും അസൂയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട!

മലയാള സിനിമയിലെ യുവനടന്‍മാരില്‍ ഏറെ പ്രസക്തനാണ് ആസിഫ് അലി. യൂത്തിന്റെ ഏതു വിഷയങ്ങളെ അതികരിച്ച് സിനിമ ചിന്തിക്കുമ്പോഴും ആസിഫ് അലിയെപ്രധാനകഥാപാത്രമായി ചിന്തിക്കുന്ന വിധം കാര്യങ്ങള്‍ മുന്നോട്ട് പോയിരിക്കുന്നു. ഇന്‍ടലക്ച്വല്‍ നടനമെന്നൊക്കെ പറഞ്ഞ് ആസിഫിന് ഒരു വിധം എല്ലാതരക്കാരും ആഘോഷിച്ചു തുടങ്ങുമ്പോള്‍ അതിന്റെ തലക്കനം ആസിഫിന് ബാധിച്ചുതുടങ്ങിയോയെന്നും സംശയിക്കണം.

ടീം വര്‍ക്കായ സിനിമയില്‍ താരങ്ങള്‍ മാത്രമാണ് വിജയശില്‍പികളെന്നും താരങ്ങളില്‍ താരമായ താനാണ് മുഖ്യനെന്നും ധരിച്ചുവശായാല്‍ പിന്നെ മൂക്കുകുത്തി വീഴാന്‍ അധികം താമസം വരില്ല.
അടുത്ത പേജില്‍
പൃഥ്വിരാജിനെ കടത്തിവെട്ടുമോ ഈ യുവതാരം

<ul id="pagination-digg"><li class="next"><a href="/news/18-asif-ali-a-new-megastar-2-aid0166.html">Next »</a></li></ul>
English summary
Asif Ali,one of the new faces introduced by Shyamprasad in his upcoming film RITU has more than what he looks like

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam