»   » അസിന്റെ രണ്ടാമൂഴം ദിലീപിനൊപ്പം

അസിന്റെ രണ്ടാമൂഴം ദിലീപിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Asin and Dileep
അസിന്‍ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചുവരുന്നുവെന്നും മമ്മൂട്ടിച്ചിത്രത്തില്‍ നായികയായിട്ടാണ് രണ്ടാംവരവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ചെറിയൊരു മാറ്റം, മാതൃഭാഷയിലേയ്‌ക്കൊരു രണ്ടാംവരവിന് അസിന്‍ തീരുമാനിച്ചുകഴിഞ്ഞതാണ്. നായകനിലാണ് മാറ്റം, ദിലീപിന്റെ നായികയായിട്ടാണ് അസിന്റെ രണ്ടാംവരവ്.

ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിലാണ് ദിലീപ്-അസിന്‍ ജോഡികള്‍ എത്തുന്നത്. ഇലക്ട്രയെന്ന പ്രശംസനേടിയ ചിത്രത്തിലൂടെ നയന്‍താരയെ വീണ്ടും മലയാളത്തില്‍ അഭിനയിപ്പിച്ച ശ്യാമപ്രസാദ് അസിന്റെ രണ്ടാംവരവും മോശമാക്കില്ലെന്ന് പ്രതീക്ഷിക്കാം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയെന്ന ചിത്രത്തിലൂടെയായിരുന്നു അസിന്റെ അരങ്ങേറഅറം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തില്‍ നായകന്‍. ഇതില്‍ നായികാപ്രാധാന്യമുള്ള റോളായിരുന്നില്ല അസിന്റേത്. പിന്നീട് മലയാളത്തില്‍ അവസരങ്ങളുണ്ടായില്ലെങ്കിലും തമിഴിലും തെലുങ്കും കടന്ന് അസിന്‍ ബോളിവുഡിലും വെന്നിക്കൊടി പാറിച്ചു.

ഇപ്പോള്‍ വലിയ താരമായി മാറിക്കഴിഞ്ഞ അസിനെ വീണ്ടും മലയാളത്തിലെത്തിക്കാന്‍ ഒട്ടേറെ സംവിധായകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസിന്റെ തിരക്കുകാരണം ഇതിന് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ശ്യാമപ്രസാദ് ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് അസിന്‍ വരുകയാണ്.

ഇലക്ട്ര, ഒരേകടല്‍ എന്നീ ചിത്രങ്ങളിലേതുപോലെതന്നെ പറഞ്ഞുപഴകാത്ത മനുഷ്യബന്ധങ്ങളുടെ കഥയാണ് ദിലീപ്-അസിന്‍ ചിത്രത്തിന്റെയും പ്രമേയമെന്നാണ് സൂചന.

English summary
Dileep, who plays an advocate in his next Batman, would have Asin romancing with him for the movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam