നാടോടിക്കാറ്റിനൊരു നാലാംഭാഗംപ്രതീക്ഷിക്കാം

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റിലൂടെ പിറവിയെടുത്ത ഈ കഥാപാത്രങ്ങള്‍ പട്ടണപ്രവേശത്തിലെത്തുമ്പോഴേക്കും മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു. മൂന്നാംമൂഴത്തില്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ അക്കരെയെത്തിയ്ക്കാന്‍ ദാസനും വിജയനും കഴിഞ്ഞു.
ഈ സിഐഡി കഥാപാത്രങ്ങള്‍ വീണ്ടുംവരുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ അക്കാര്യം സംവിധായകന്‍ സത്യന്‍ അന്തിക്കാടും സ്ഥിരീകരിയ്ക്കുകയാണ്. മലയാളത്തിലെ പ്രശസ്തമായ സിനിമാമാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ തന്റെ അരുമകഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയിലെത്തിയ്ക്കാന്‍ ആലോചനയുണ്ടെന്ന് വെളിപ്പെടുത്തിയത്.
നാടോടിക്കാറ്റിന് വേണ്ടി ദാസനെയും വിജയനെയും സൃഷ്ടിയ്ക്കുമ്പോള്‍ അതിനൊരു തുടര്‍ച്ച ആലോചിച്ചിരുന്നില്ലെന്ന് സത്യന്‍ അഭിമുഖത്തില്‍ പറയുന്നു. ഒരു കോമഡി ഹിറ്റ് മാത്രമേ അന്ന് ആലോചിച്ചിരുന്നുള്ളൂ. പിന്നീട് സിയാദ്‌കോക്കറിന് വേണ്ടി സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹോളിവുഡ് സ്‌റ്റൈലില്‍ ഹിറ്റ് ക്യാരക്ടറുകള്‍ റിപ്പീറ്റ് ചെയ്യാന്‍ ശ്രീനിയും സത്യനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പട്ടണപ്രവേശം എന്ന ഹിറ്റിന്റെ പിറവി.
അടുത്തപേജില്‍


Click it and Unblock the Notifications