Just In
- 45 min ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 1 hr ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 2 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
- 2 hrs ago
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദാസനും വിജയനും വീണ്ടും വരുമ്പോഴുള്ള റിസ്ക്ക്
പിന്‍കാലത്ത് സിഐഡികളെ വീണ്ടും അവതരിപ്പിയ്ക്കാന്‍ പലപ്പോഴും ആലോചിച്ചിരുന്നെന്ന് സത്യന് പറയുന്നു. അങ്ങനെയൊരു പ്രൊജക്ടിന് പ്രൊഡ്യൂസറെ കിട്ടാനും വിഷമമില്ല. എന്നാല്‍ ഈ ജനപ്രിയകഥാപാത്രങ്ങളെ വീണ്ടുംകൊണ്ടുവരുമ്പോള് പലറിസ്ക്കുകളുണ്ടെന്നും കുടുംബപ്രേക്ഷകരുടെ സംവിധായകന് പറയുന്നു.
കഥാപാതങ്ങളുടെ ജനപ്രിയതയ്ക്ക് പുറമെ സിനിമയ്ക്ക് വ്യക്തമായൊരു കഥയും ഒരു പശ്ചാത്തലവും ഉണ്ടാവണം. പ്രേക്ഷകരുടെ മനസ്സില്‍ മൂന്ന് സിനിമകളും ഇപ്പോഴുമുണ്ട്. നാലാം ഭാഗം മറ്റു സിനിമകളെക്കാള്‍ മികച്ചുനിന്നാലെ നന്നാവൂ.
അഞ്ച് വര്‍ഷം മുമ്പെ ലാലും ശ്രീനിയും താനും ഇതിന്റെ ആലോചനകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അന്നുകണ്ടതു പോലെ കഥാപാത്രങ്ങളെ ഇപ്പോള്‍ ലോഞ്ച് ചെയ്യാനാവില്ല. കാലം അവരുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അതുകൊണ്ട് ലാലിനും ശ്രീനിയ്ക്കും അനുയോജ്യമായ തരത്തിലാവണം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഒരുക്കേണ്ടത്.
ശ്രീനിയും ഞാനും ഏറെ ദിവസം ഒരുമിച്ചിരുന്നാല്‍ മാത്രമേ സിനിമയുടെ കഥ ശരിയാവുകയുള്ളൂ. എന്തായാലും ഈ പ്രൊജക്ട് വേണ്ടെന്നുവച്ചിട്ടില്ല. സാഹചര്യവും സന്ദര്‍ഭവും ഒത്തുവന്നാല്‍ നാടോടിക്കാറ്റിന്റെ നാലാംഭാഗം യാഥാര്‍ഥ്യമാവുമെന്ന് സത്യന് വെളിപ്പെടുത്തുന്നു. സിനിമകളുടെ തുടരനുകള്‍ സൃഷ്ടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെപ്പറ്റിയും സത്യന് അന്തിക്കാട് ഈ അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്.
മുന്‍പേജില്‍
നാടോടിക്കാറ്റിനൊരു നാലാംഭാഗംപ്രതീക്ഷിക്കാം