»   » കാവ്യ-ദിലീപ് ടീം വീണ്ടും

കാവ്യ-ദിലീപ് ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Dileep and Kavya Madhavan
മലയാളത്തിലെ നമ്പര്‍ താരജോഡികളായ ദിലീപ്-കാവ്യ ടീം വീണ്ടുമൊന്നിയ്ക്കുന്നു. അക്കു അക്ബറിന്റെ പുതിയ ചിത്രത്തിലാണ് ഇവര്‍ വീണ്ടുമൊന്നിയ്ക്കുന്നത്. തിയറ്ററുകളിലെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും അടുത്തമാസം റിലീസ് ചെയ്യുന്ന ചൈനാ ടൗണിലും ദിലീപും കാവ്യയും അഭിനയിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇവര്‍ അക്കു അക്ബര്‍ ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുന്നത്.

കാവ്യ ആദ്യമായി പ്രധാന വേഷത്തിലെത്തിയ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ മുതല്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഇവരുടേതായി പുറത്തുവന്നിട്ടുണ്ട്. മീശമാധവന്‍, ലയണ്‍, തിളക്കം, കൊച്ചി രാജാവ് എന്നിവയില്‍ അവ ചിലത് മാത്രം.

വിവാഹമോചനത്തിന് ശേഷമുള്ള കാവ്യയുടെ രണ്ടാംവരവ് ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പാപ്പി അപ്പച്ചയിലൂടെയായിരുന്നു. ഗദ്ദാമ, ഭ്കതജനങ്ങളുടെ ശ്രദ്ധ എന്നീ ചിത്രങ്ങളുടെ വന്‍പരാജയത്തിന് ശേഷം കാവ്യയ്ക്ക് ഒരു ഹിറ്റ് അനിവാര്യമായിരിക്കുകയാണ്.

English summary
Dileep and Kavya Madhavan are coming together again in Akku Akbars next project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam