»   » പൃഥ്വി തലയൂരി; മീരക്കെതിരെയുള്ള കേസ് തുടരും

പൃഥ്വി തലയൂരി; മീരക്കെതിരെയുള്ള കേസ് തുടരും

Posted By:
Subscribe to Filmibeat Malayalam
Meera Jasmine and Prithviraj
സിനിമയില്‍ അഭിനിയിക്കാനായി അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചുവെന്ന കേസില്‍ നിന്നും നടന്‍ പൃഥ്വിരാജ് തലയൂരി. താരങ്ങളായ മീരാ ജാസ്മിന്‍, പൃഥിരാജ് എന്നിവര്‍ക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് കരിമ്പില്‍ ഫിലിംസ് പരാതി നല്‍കിയിരുന്നത്. പണം തിരിച്ചു നല്‍കിയാണ് പൃഥ്വിരാജ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

കോഴിക്കോട്ടെ കരിമ്പില്‍ ഫിലിംസാണ് 'സ്വപ്നമാളിക' എന്ന സിനിമയ്ക്കു വേണ്ടി നാലുവര്‍ഷം മുന്‍പ് അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിട്ട് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയില്ലെന്ന പരാതിയുമായി പൃഥ്വിരാജിനും മീരാ ജാസ്മിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ് ഫയല്‍ ചെയ്തത്.

ഇരുവരും അഞ്ചുലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും എന്നാല്‍ സിനിമയില്‍ അഭിനിയിക്കാന്‍ ഇരുവരും തയ്യാറായില്ലെന്നും കരിമ്പില്‍ ഫിലിംസ് ഉടമയും നിര്‍മാതാവുമായ കെ.ദേവദാസ് പരാതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ മീരാജാസ്മിന്‍ അമേരിക്കയിലാണെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. അവര്‍ക്ക് അവധി അനുവദിയ്ക്കണമെന്ന അപേക്ഷ അംഗീകരിച്ച കോഴിക്കോട് സിജെഎം കോടതി കേസ് ജൂണ്‍ 20ലേക്ക് മാറ്റി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam