»   » ബാബുവിന് ഇടവേളകള്‍ കൂടുന്നു

ബാബുവിന് ഇടവേളകള്‍ കൂടുന്നു

Posted By:
Subscribe to Filmibeat Malayalam
Idavela Babu
നടന്‍ ഇടവേള ബാബുവിനെ ഇന്ന് മലയാളികള്‍ കൂടുതലായി അറിയുന്നത് അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ്. ആദ്യചിത്രത്തിന്റെ പേരോടുകൂടി പില്ക്കാലത്ത് അറിയപ്പെട്ട ഈ കുറിയ മനുഷ്യന്‍ അവിവാഹിതനായ് തന്റെ ജീവിതം സിനിമയ്ക്കും സംഘടനയ്ക്കുമായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്.

ഏതുസംഘടനയിലേയും സെക്രട്ടറിക്ക് നല്ല ജോലി തിരക്കാവും, അമ്മയുടെ സെക്രട്ടറിയുടെ സ്ഥിതിയും മറിച്ചല്ല. ജനറല്‍ സെക്രട്ടറിയായ് മോഹന്‍ലാലും പ്രസിഡണ്ടായ് ഇന്നസെന്റും ഇടവുംവലവും ഉണ്ടെങ്കിലും സര്‍വ്വ ഉത്തരവാദിത്വങ്ങളും ബാബുവില്‍ അര്‍പ്പിക്കപ്പെട്ടിരിക്കയാണ്.

കാരണം വളരെ നിസ്സാരം അവരൊക്കെ സിനിമയില്‍ വലിയ തിരക്കിലാണ്. ബാബുവിന് സിനിമയുമില്ല കുടുംബവുമില്ല. അതുകൊണ്ടുതന്നെ മുഴുവന്‍ സമയവും തിരക്കായാലും കുഴപ്പമില്ല.

സിനിമയിലെ മറ്റ് സംഘടനകളേക്കാള്‍ ഏറെ കാര്യക്ഷമവും അനുഭാവ പൂര്‍വ്വവും പ്രവര്‍ത്തിക്കുന്ന അമ്മയില്‍ പിടിപ്പതു ജോലിയുമുള്ളത് അറിയുന്നതുകൊണ്ടാണ് കൊണ്ടാണ് ബാബുവിനെ അഭിനയിക്കാന്‍ വിളിക്കാത്തതെന്ന് ചിലരൊക്കെ പറയാറുണ്ടത്രേ.

എന്നാല്‍ ഇടവേളയുടെ ചോദ്യം തിരിച്ചാണ്. ആദ്യം ബാബു എന്ന നടനാണുണ്ടായത് അതിനുശേഷം അമ്മയും പിന്നീട് സെക്രട്ടറിയുമായതാണ്. നേരവും കാലവും നോക്കാതെ എല്ലാവരും വിളിക്കും എനിക്ക് ഒരു ദിവസം വരുന്ന കോളിന് കണക്കില്ല. എല്ലാവരും അവരവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വിളിക്കുന്നത്.ഒരാള്‍ പോലും അഭിനയിക്കാന്‍ അവസരം തരാനായി വിളിച്ചിട്ടില്ല.

സിനിമയില്‍ എന്തെങ്കിലും വേഷം തരാന്‍ ഇവര്‍ക്കൊക്കെ കഴിയും. പ്രശ്‌ന പരിഹാരത്തിനു ബാബു വേണം, അഭിനയിക്കാന്‍ വേണ്ട എന്ന നിലപാട് ഇവരൊക്കെ സ്വീകരിച്ചാല്‍ ഞാന്‍ എന്തു ചെയ്യും-ബാബു ചോദിക്കുന്നു.

സത്യമല്ലെ? അഭിനയം തൊഴിലും പണംസമ്പാദനത്തിനുള്ള മാര്‍ഗ്ഗവും മാത്രമല്ല. വലിയ ഒരു റിലാക്‌സേഷന്‍ കൂടിയാണ്. പ്രത്യേകിച്ച് ഒരുപാട് സമ്മര്‍ദ്ദമുള്ള ഇടവേളയുടെ ജോലിയില്‍. ഇങ്ങനെ ചെറിയ പരിഭവം ഉള്ളിലുണ്ടെങ്കിലും ആരോടും ഒന്നും പറയാതെ, പുറത്തുകാണിക്കാതെ ഏതുസമയത്തും പ്രവര്‍ത്തന നിരതനാകുന്നു ഇടവേള ബാബു.

ആത്മ വിശ്വാസത്തോടെ പ്രശ്‌നങ്ങളെ സമീപിക്കുകയും ഹൃദ്യമായ് ചിരിച്ചുകൊണ്ട് വളരെ എളിമയോടെ ഇടപെടുകയും ചെയ്യുന്ന ഇടവേളബാബു സംഘടനയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളിലും പുതിയ പുതിയ പരിപാടികളിലും സദാ ജാഗരൂകനാണ്.

അമ്മയുടെ വലിയ മുതല്‍ക്കൂട്ടായ ഈ സംഘാടകനെ ഒരു നടനായി കാണാനും അവസരങ്ങള്‍ നല്കാനും ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തട്ടെ, കാരണം ഇടവേള ബാബു ഒരു നല്ല അഭിനേതാവുകൂടിയാണ്.

English summary
Actor Idavela Babu is busy with the secretary post of stars organisation AMMA. Now Babu is not getting offers for acting but still he is happy with AMMA works and single status

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X