ബ്രേക്കിംഗ് ന്യൂസ് ലൈവില്‍ കാവ്യ
ചടങ്ങില്‍ നിലവിളക്കു തെളിയിച്ചതും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതും എംടി വാസുദേവന്‍ നായരാണ്. വികെസി മമ്മദ് കോയ ആദ്യ ക്ലാപ്പടിച്ചു.ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബാന്തരീക്ഷത്തിന്റെ പാശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രസക്തമായും നര്‍മ്മ രൂപേണയും അവതരിപ്പിക്കുകയാണ് ബ്രേക്കിംഗ് ന്യൂസ് ലൈവില്‍.
ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മാധ്യമങ്ങളുടെ വാര്‍ത്ത സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകള്‍ക്ക് സിനിമ പ്രാധാന്യം നല്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ജി കിഷോറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
പ്രേമദാസ് ഇരുവള്ളൂരിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്കുന്നു. നയനയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യയാണ്. വിനീത്, ദേവന്‍, ബാബുരാജ്, മാമുക്കോയ, തിലകന്‍, വിനായകന്‍, ജ്യോതിര്‍മയി, ശരണ്യ മോഹന്‍,കല്‍പന, സുകുമാരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബ്രേക്കിംഗ് ന്യൂസിന്റെ പ്രധാന ലൊക്കേഷനുകള്‍ കോഴിക്കോട്, ഒറ്റപ്പാലം, തൊടുപുഴ, മുന്നാര്‍, ഹൈദരാബാദ് എന്നിവയാണ്.


Click it and Unblock the Notifications












