»   » എരിവും പുളിയുമായി ലാല്‍-ശ്വേത-ബാബുരാജ് വീണ്ടും

എരിവും പുളിയുമായി ലാല്‍-ശ്വേത-ബാബുരാജ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Lal and Baburaj
സാള്‍്ട്ട് ആന്റ് പെപ്പര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഒരു തരം ഹരമുണ്ട്. കാരണം ഏറെനാളുകള്‍ക്കുശേഷം വ്യത്യസ്തവും അതേസമയം സിംപിളുമായ ഒരു ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

അതുകൊണ്ടുതന്നെ ഈ ചിത്രത്തിലെ ടീം വീണ്ടും ഒന്നിയ്ക്കുന്നുവെന്ന പറയുമ്പോള്‍ പ്രതീക്ഷ ഉയരും. കാരണം ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത് എന്നതുന്നതന്നെ.

ലാലും, ശ്വേത മേനോനും ബാബുരാജും വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിയ്ക്കുകയാണ്. ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ലെന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന മൈ ബിഗ് ഫാദര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പി മഹേഷാണ്. ശരത് വയനാടിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

കഥയിലെ നായകന്‍ ശ്രീകണ്ഠന്‍ തന്നെയാണ്, അതായത് ലാല്‍. യഥാര്‍ത്ഥത്തില്‍ ശ്രീകണ്ഠന്‍ ഒരു കുഴപ്പക്കാരനല്ലെങ്കിലും നാട്ടില്‍ ഇയാള്‍ക്ക് ഇത്തരത്തിലൊരു ഇമേജാണ്. ശരിയ്ക്കും പറഞ്ഞാല്‍ ശ്രീകണ്ഠനെ കുഴപ്പത്തില്‍ ചാടിക്കുന്നത് ധനപാലന്‍ എന്ന സുഹൃത്താണ്. ധനപാലനായി എത്തുന്നത് ബാബുരാജാണ്.

എന്റെ അഭിനയജീവിതത്തിന് ഉപ്പും പുളിയും എരിവും ഉണ്ടായത് ലാലേട്ടനൊപ്പം ചേര്‍ന്നതിന് ശേഷമാണെന്ന് പറയുന്ന ബാബുരാജിന് ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ലെന്ന ചിത്രത്തിലും വലിയ പ്രതീക്ഷയാണ്.

സാള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ഈ സിനിമയും പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ ബാബുരാജ് പറഞ്ഞു. ലാലിന്റെ നായികയായിട്ടാണ് ശ്വേതയെത്തുന്നത്. കര്‍ണാടകത്തിലെ വിവിധ സ്ഥലങ്ങളും കൊച്ചിയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ രചിക്കുന്ന ഗാനങ്ങള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് സംഗീതം നല്‍കുന്നു.

English summary
Salt And Pepper stars Lal, Swetha Menon and Baburaj is coming together again with Director P Mahesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam