»   » ലാല്‍-പൃഥ്വി ടീമിന്റെ കസിന്‍സ് ഉപേക്ഷിച്ചു

ലാല്‍-പൃഥ്വി ടീമിന്റെ കസിന്‍സ് ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
Laljose
മമ്മൂട്ടിയും സുരേഷ് ഗോപി ടീം ഒന്നിയ്ക്കാനിരുന്ന കിങ് കമ്മീഷണര്‍ ഉപേക്ഷിച്ചതിന്റെ ഞെട്ടല്‍ മോളിവുഡില്‍ മാറും മുമ്പെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ മൂവി കൂടി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഷാജി കൈലാസിന്റെ പാത പിന്തുടര്‍ന്ന് മലയാളത്തിലെ സൂപ്പര്‍സംവിധായകനായ ലാല്‍ജോസാണ് തന്റെ പ്രസ്റ്റീജ് പ്രൊജക്ടായി വിശേഷിപ്പിച്ചിരുന്ന കസിന്‍സ് ഉപേക്ഷിച്ചതായി സൂചന നല്‍കിയിരിക്കുന്തന്.

മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ചെത്തുമെന്ന് കരുതപ്പെട്ടിരുന്ന കസിന്‍സിനെ ഇരുതാരങ്ങളുടെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. യഥാര്‍ത്ഥത്തില്‍ നീലത്താമരയ്ക്കും എല്‍സമ്മയ്ക്കും മുന്നെ ലാല്‍ജോസ് ഈ സിനിമ അനൗണ്‍സ് ചെയ്തിരുന്നു. പക്ഷേ പലകാരണങ്ങളാല്‍ പ്രൊജക്ട് നീണ്ടു പോവുകയായിരുന്നു.

അറബിക്കഥയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം കസിന്‍സിന്റെ തിരക്കഥാജോലികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും ഡേറ്റുകള്‍ ഒത്തുവരാഞ്ഞതോടെ പ്രൊജക്ട് മാറ്റിവെയ്ക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതിനായി. അതേ സമയം ഇക്കാലത്തിനിടെ പൃഥ്വി മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാല്‍ ദിലീപ് സുരേഷ് ഗോപി ജയറാം എന്നിവര്‍ക്കൊപ്പവും മള്‍ട്ടിസ്റ്റാര്‍ മൂവികളില്‍ അഭിനയിച്ചു. ഇതോടെ ലാലും പൃഥ്വിയും ഒന്നിയ്ക്കാത്തത് സംബന്ധിച്ച പലവിധ അഭ്യൂഹങ്ങളും സിനിമാരംഗത്ത് പ്രചരിച്ചു.

ലാല്‍ജോസ് ഇപ്പോള്‍ തന്റെ ഫേവറിറ്റായ ദിലീപിനെ നായകനാക്കി കൊണ്ട് മറ്റൊരു പ്രൊജക്ടിന്റെ പണിപ്പുരയിലേക്ക് കടന്നിരിയ്ക്കുകയാണ്. ബെന്നി പി നായരമ്പലം തിരക്കഥയൊരക്കുന്ന ചിത്രം ദിലീപിന്റെ ഈ വര്‍ഷത്തെ പ്രധാന സിനിമകളില്‍ ഒന്നായിരിക്കും.

English summary
Director Lal Jose's Cousins has been put on the hold. This movie was said to be Lal Jose's prestige film where he will direct Mohanlal for the first time along with Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos