»   » മധുബാല തിരിച്ചുവരവിനൊരുങ്ങുന്നു

മധുബാല തിരിച്ചുവരവിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Madhubala
'ഫൂല്‍ ഓര്‍ കാണ്ഡെ' എന്ന ബോളിവുഡ് സൂപ്പര്‍ഹിറ്റിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി മണിരത്‌നത്തിന്റെ റോജയിലൂടെ ഇന്ത്യയൊട്ടുക്കും ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് മധുബാല. ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലിലും ഹിന്ദിയിലും അഭിനയിച്ച താരം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച അഭിനേത്രിയെന്ന് പേരെടുത്തിരുന്നു.

വിവാഹത്തെ തുടര്‍ന്ന് 2002ല്‍ താത്കാലികമായി തത്കാലത്തേക്ക് സിനിമാരംഗം വിട്ട മധുബാല ഇപ്പോള്‍ ഒരുതിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. രാജശ്രീ പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ഹിന്ദിചിത്രമായ ലവ് യു മിസ്റ്റര്‍ കലാകറിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.

തുഷാര്‍കപൂറും അമൃതാറാവുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ അമൃതയുടെ അമ്മായിയുടെ വേഷമാണ് മധുബാലയ്ക്ക്.

ശങ്കറിന്റെ ജന്റില്‍മാന്‍ പോലുള്ള വമ്പന്‍ ഹിറ്റുകളില്‍ നായികയായ മധുബാല മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നീലഗിരി, അഴകന്‍ (തമിഴ്), മോഹന്‍ലാലിനൊപ്പം യോദ്ധ, മുകേഷിനൊപ്പം ഒറ്റയാള്‍പട്ടാളം, എന്നോടിഷ്ടം കൂടാമോ എന്നിവയാണ് നടിയുടെ പ്രധാന മലയാള ചിത്രങ്ങള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam