»   » സിനിമാ മുതലാളിമാര്‍ വീണ്ടും സമരത്തിന്

സിനിമാ മുതലാളിമാര്‍ വീണ്ടും സമരത്തിന്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/18-malayalam-film-body-threatens-to-go-strike-2-aid0166.html">Next »</a></li></ul>
Film
മലയാളസിനിമ വ്യവസായത്തില്‍ വീണ്ടും പ്രതിസന്ധികള്‍ സംജാതമാവുന്നു. പ്രൊഡ്യൂസര്‍മാരുടെ സംഘടനയും തിയറ്റര്‍ ഉടമകളുമാണ് ഇപ്പോള്‍ മുന്നറിയിപ്പുകളുമായ് രംഗത്തു വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ കുതിച്ചുയരുന്ന നിര്‍മ്മാണചിലവാണ് പുതിയ നിര്‍മ്മാതാക്കളെ ഏറെ പ്രതിസന്ധിയിലാക്കുന്നതെന്ന് സംഘടനകള്‍ പറയുന്നു.

ബി ക്‌ളാസ്സ് തിയറ്റര്‍ ഉടമകള്‍ വൈഡ് റിലീസിംഗ് ആവശ്യപ്പെട്ടു കൊണ്ടാണ് സമരപാതയിലേക്ക് നീങ്ങുന്നത്. നിലവിലുള്ള റിലീസിംഗ് സെന്ററുകള്‍ വൈഡ് റിലീസിങിനെതിരെയും ഉറച്ചു നില്ക്കുന്നു. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒന്നര മാസത്തിനുള്ളില്‍ ബി ക്‌ളാസ് തിയറ്ററുകളിലെത്തുമ്പോഴേക്കും വ്യാജ സിഡികളും ഇന്റര്‍നെറ്റ് കോപ്പികളും കൊണ്ട് സാദ്ധ്യത മങ്ങുകയാണെന്ന് അവര്‍ പറയുമ്പോള്‍ നഗര ഹൃദയങ്ങളില്‍ നില കൊളളുന്ന ഏറെ സാമ്പത്തിക ബാദ്ധ്യതയുള്ള തിയറ്ററുകളെ വൈഡ് റിലീസിംഗ് ദോഷകരമായ് സ്വാധീനിക്കുന്നു എന്ന റിലീസിംഗ് സെന്ററുകാരും വെളിപ്പെടുത്തുന്നു.

തിയറ്ററുടമകളുടെ ഇടയില്‍ തന്നെ തരംതിരിച്ച് സംഘടനകള്‍ വന്നതുപോലും ഈ ഏറ്റകുറച്ചിലുകളുടെ വ്യത്യാസ്തമായ നിലപാടുകള്‍ തന്നെയാണ്. പ്രൊഡക്ഷന്‍ ഭാഗത്ത് തൊഴിലാളികളുടെ വേതന വര്‍ദ്ധനവിന്റെ പ്രശ്‌നം ഉയര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ തന്നെ നിര്‍മ്മാതാക്കളുടെ യൂണിയന്‍ ഒരു മുഴം മുമ്പേ എറിയുകയാണ്.

നവംബര്‍ ഒന്നുമുതല്‍ നിര്‍മ്മാണം നിര്‍ത്തി വെക്കുകയാണെന്ന് പ്രഖ്യാപനവുമായി. സിനിമയില്‍ മാത്രം കാണുന്ന പ്രത്യേകതയാണ് ഈ മുതലാളിമാരുടെ സമരം. സിനിമയില്‍ എന്ത് പ്രക്ഷോഭമുണ്ടായാലും തരണം ചെയ്യാന്‍ മിടുക്കരായ ഇവര്‍ അടിസ്ഥാന വര്‍ഗ്ഗം തൊഴിലളികളുടെ വേതന പ്രശ്‌നത്തെ തുടങ്ങുമ്പോഴേ കീഴ്‌പ്പെടുത്തികളയും. ഈ മേഖലയില്‍ മാത്രം കാണുന്ന ഒരു പ്രത്രേകതയാണത്.
അടുത്തപേജില്‍
ഇത് പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന സമരം

<ul id="pagination-digg"><li class="next"><a href="/news/18-malayalam-film-body-threatens-to-go-strike-2-aid0166.html">Next »</a></li></ul>
English summary
A Malayalam film producers body threatened to go on strike to protest,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam