ഇത് പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന സമരം

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/18-malayalam-film-body-threatens-to-go-strike-1-aid0166.html">« Previous</a>

Film
അടുത്തകാലത്ത് മലയാളസിനിമ ശരിയായ ദിശയില്‍ പച്ചപിടിച്ചു തുടങ്ങുകയാണ്.മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ കോടികള്‍ തുലച്ച് നഷ്ടം വരുത്തുമ്പോള്‍ പുതിയ ട്രെന്റ് സെക്ടറുകള്‍ പ്രതീക്ഷകള്‍നല്കികൊണ്ട് പിടിച്ചു നില്ക്കുന്നു.

നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും നിര്‍ണ്ണായകവും ക്രിയാത്മകവുമായ സമീപനം ഉണ്ടാവുമ്പോഴേല്ലേ നല്ലസിനിമകള്‍ പിറവിയെടുക്കു. ആരുടേയെങ്കിലും വാക്കുകള്‍ കേട്ട് ഒരുപാട് സ്വപ്നം കണ്ട്ചാടി വീഴുന്ന നിര്‍മ്മാതാക്കള്‍ പലപ്പോഴും വെട്ടില്‍ വീണിട്ടുണ്ട്.

ഇന്‍ഡസ്ട്രിയെ കുറിച്ച് ശരിക്ക് പഠിച്ചിട്ട് വരുന്ന വര്‍ക്ക് ഈ അനുഭവം കുറവാണ്. കൃത്യമായ് പ്‌ളാനിംഗ് ഇല്ലാതെയും അനാവശ്യമായ ധൂര്‍ത്ത് കൊണ്ടും നഷ്ടം വരുന്ന തുകയുടെ കണക്കിനെക്കുറിച്ച് പടംപൊട്ടിയാല്‍ മാത്രം ചിന്തിക്കുന്ന വരാണ് കൂടുതല്‍. എന്നാല്‍ മിനിമം ഡിമാന്റുകള്‍ വെക്കുന്ന തൊഴിലാളി പ്രശ്‌നങ്ങളില്‍ എല്ലാവരും സജീവമായി എതിര്‍ക്കും. ഇന്നും ഏകീകരിച്ച വേതനവ്യവസ്ഥ തൊഴിലാളികള്‍ ക്കിടയില്‍ നടപ്പാക്കിയിട്ടില്ല. ചില ഏരിയകളില്‍ ലേറ്റ് നൈറ്റ് ബാറ്റ ഇപ്പോഴും ഇല്ല.

സിനിമയെ നന്നാക്കാനും ഇന്‍ഡസ്ട്രി ലാഭകരമായ് മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ ഏതുഭാഗത്തുനിന്നുണ്ടായാലും നല്ലതുതന്നെ .വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണ ചെലവ് കൃത്യമായ് മനസ്സിലാക്കി ബുദ്ധിപരമായ് പ്രവര്‍ത്തിക്കുന്നതിനുപകരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനം എടുക്കാതിരിക്കുക.

ആവശ്യത്തിലേറെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ ഉള്ള സ്ഥിതിക്ക് പച്ച പിടിച്ചു തുടങ്ങുന്ന സിനിമയെ ഇനിയും കുഴിയില്‍ ചാടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കി ,അടിസ്ഥാന തൊഴിലാളികള്‍ക്കുകൂടി ക്ഷേമകരമായ കാര്യങ്ങളില്‍ ഇടപ്പെടണമെന്നും ഓര്‍മ്മിപ്പിക്കന്നു.
മുന്‍പേജില്‍
സിനിമാ മുതലാളിമാര്‍ വീണ്ടും സമരത്തിന്

<ul id="pagination-digg"><li class="previous"><a href="/news/18-malayalam-film-body-threatens-to-go-strike-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X