»   » മജീദിന്റെ ബാല്യകാലസഖി സുഹറ ആരാവും?

മജീദിന്റെ ബാല്യകാലസഖി സുഹറ ആരാവും?

Posted By:
Subscribe to Filmibeat Malayalam
Mammootty
പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന വിഖ്യാത നോവല്‍ സിനിമയാകുമ്പോള്‍ മജീദ് ആയി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. നായിക സുഹറയെ ആരാവും അവതരിപ്പിക്കുക എന്നത് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.

പഴയ കവിതകളും പാട്ടുകളും സിനിമയ്ക്കുവേണ്ടി വീണ്ടും പുനര്‍ജനിക്കുന്നുണ്ട് പ്രമോദിന്റെ ചിത്രത്തില്‍. പി.ഭാസ്‌ക്കരന്‍, ഒ.എന്‍വി എന്നിവരുടെ വരികള്‍ പുനരാവിഷ്‌ക്കരിക്കുന്നത് കെ.രാഘവന്‍ മാസ്‌റര്‍, ഷഹബാസ് അമന്‍ എന്നിവരാണ്.

തൊണ്ണൂറ് വയസ്സ് പിന്നിട്ട രാഘവന്‍ മാസ്‌റര്‍ ഈണം നല്കിയ പാട്ടു തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കൂടാതെ ഒ.എന്‍.വി, ദേവരാജന്‍, പി.ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ ദൂരദര്‍ശനുവേണ്ടി പിറന്ന ഒരു പഴയ നൊസ്‌റാള്‍ജിക് ഗാനം അവതരണഗാനമായ് ചിത്രത്തിന് മാറ്റുകൂട്ടുന്നു.

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ ...എത്ര കേട്ടാലും മതിവരാത്ത പ്രണയഗന്ധം വമിക്കുന്ന ഈ ഗാനമാണ് ഷഹബാസ് അമന്‍ ബാല്യകാലസഖിയ്ക്കു വേണ്ടി വീണ്ടും അണിയിച്ചൊരുക്കുന്നത്. കഥാപാത്രങ്ങളുടെ വേറിട്ട കാഴ്ചപ്പാട് സൃഷ്ടിക്കാന്‍വേണ്ടി അഭിനേതാക്കളെ ഒഡീഷനിലൂടെ തെരെഞ്ഞെടുക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു.

ബഷീറിന്റെ വിശ്വപ്രസിദ്ധമായ ഈ നോവല്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രത്യേക തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ചിത്രീകരണം ജൂലായിയില്‍ ആരംഭിക്കും.

English summary
The Sulthan of Malayalam literature Vaikom Mohammed Basheer's famous novel Balyakalasakhi is going to take a movie. Mammootty will play the role of the protogonist Majeed and the heroine has to be decided.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X