»   » വില്ലന്‍ പൃഥ്വി മമ്മൂട്ടിയെ കടത്തിവെട്ടുമോ?

വില്ലന്‍ പൃഥ്വി മമ്മൂട്ടിയെ കടത്തിവെട്ടുമോ?

Posted By:
Subscribe to Filmibeat Malayalam
Prithviraj-Mammootty
മമ്മൂട്ടി നായകനും പൃഥ്വി വില്ലനും കേള്‍ക്കുമ്പോള്‍ തന്നെ ഒരു ആകാംക്ഷ ആരിലും ഉണരും. അതേ അത്തരമൊരു സബജക്ടുമായി അമല്‍ നീരദ് വരികയാണ്. ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ രചിയ്ക്കുന്ന തിരക്കഥയ്ക്ക് സവിശേഷതകള്‍ ഏറെയാണ്.

ബിഗ് ബി മുതല്‍ അന്‍വര്‍ വരെയുള്ള അമല്‍ നീരദ് സിനിമകളില്‍ നിന്നും തികച്ചുവേറിട്ടു നില്‍ക്കുന്നതാണ് പുതിയ പ്രൊജക്ട്. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടുന്ന നാല്‍പതുകളാണ് സിനിമയുടെ കാലഘട്ടം. മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ മമ്മൂട്ടിയും പൃഥ്വി മേക്കപ്പില്ലാതെയായിരിക്കും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായകന്‍ പറയുന്നു. ക്യാമറ മറ്റാരെയും ഏല്‍പ്പിയ്ക്കാന്‍ അമല്‍നീരദ് തയാറല്ല.

മലയാളത്തിന് പുറത്തുനിന്നൊരു വില്ലനെ സിനിമയിലേക്ക് കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് പൃഥ്വിയുടെ പേര് പൊന്തിവരുന്നത്. ആദ്യമൊന്ന് മടിച്ചെങ്കിലും ഒടുവില്‍ മമ്മൂട്ടി സമ്മതം മൂളിയതോടെയാണ് പ്രൊജക്ട് യഥാര്‍ഥ്യമാവുന്നത്. പൃഥ്വിയും സന്തോഷ് ശിവനും ചേര്‍ന്ന് ആരംഭിച്ച ആഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രം അടുത്ത ജനുവരിയില്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം.

പോക്കിരിരാജയിലൂടെ വന്‍വിജയം കുറിച്ചതിന് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി-പൃഥ്വിരാജ് ടീം വീണ്ടും ഒത്തുചേരുന്നത്. പോക്കിരിരാജയില്‍ ആദ്യപകുതി പൃഥ്വി കയ്യടക്കിയെങ്കില്‍ രണ്ടാംപകുതിയില്‍ മെഗാസ്റ്റാറിന്റെ പോക്കിരി അവതാരം ബിഗ് സ്റ്റാറിനെ നിഷ്പ്രഭമാക്കിയിരുന്നു.

അമല്‍ നീരദ് ചിത്രത്തിലെ റോള്‍ കൈയ്യടി കിട്ടുന്ന വില്ലന്‍ വേഷമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ അത്തരമൊരു വേഷം സ്വീകരിയ്ക്കാന്‍ പൃഥ്വി തയാറാവുമായിരുന്നില്ല. എന്തായാലും മമ്മൂട്ടി-പൃഥ്വി സംഗമം പ്രേക്ഷകര്‍ക്കൊരു ദൃശ്യവിരുന്നാവുമെന്നുറപ്പാണ്.

English summary
The whole mallu movie fans are going to watch another stunner from the famous action movie diractor named Amal Neerad. But the most specialty is that Young Super Star Prithviraj as Villain in Amaml Neerad's new film. Universal Superstar Mammmooty is in the hero role acting against Prithvi as villan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam