»   » ബെസ്റ്റ് ആക്ടര്‍ Vs മഹാദേവന്‍-ആരാധകര്‍ ഏറ്റുമുട്ടി

ബെസ്റ്റ് ആക്ടര്‍ Vs മഹാദേവന്‍-ആരാധകര്‍ ഏറ്റുമുട്ടി

Posted By:
Subscribe to Filmibeat Malayalam
Kandahar and Best Actor
മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരുടെ വാക്‌പോര് കയ്യാങ്കളിയില്‍ കലാശിച്ചു. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും ലാലിന്റെ കാണ്ഡഹാറും ഒരേ സമയം പ്രദര്‍ശിപ്പിയ്ക്കുന്ന ആലുവയിലെ തിയറ്റര്‍ സമുച്ചയിത്തിലാണ് ഫാന്‍സുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്. തിയേറ്റര്‍ സമുച്ചയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മമ്മൂട്ടിയുടെയും ലാലിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുള്ളതിനാല്‍ മാറ്റിനിയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നതിനിടെ താരങ്ങളുടെ ആരാധകര്‍ തമ്മില്‍ പരസ്പരം കൂക്കുവിളിയും വെല്ലുവിളിയും യഥേഷ്ടം നടത്തിയിരുന്നു.

മാറ്റിനി കഴിഞ്ഞ ഫാന്‍സുകാര്‍ പുറത്തിറങ്ങിയതോടെ ബഹളം ഉച്ചത്തിലായി. കാണ്ഡഹാര്‍ പൊട്ടിയെന്ന് മമ്മൂട്ടി ഫാന്‍സുകാര്‍ വിളിച്ചുപറഞ്ഞതിനെതിരെ ഇതിനെ അതേ നാണയത്തില്‍ തന്നെയാണ് ലാല്‍ ആരാധകര്‍ തിരിച്ചടിച്ചത്. ബെസ്റ്റ് ആക്ടറിനെതിരെയായിരുന്നു അവരുടെ രോഷം.

ഇതിനിടെ ഒരു താരത്തിന്റെ ആരാധകര്‍ താരം അഭിനയിച്ച വിവിധ ചിത്രങ്ങളിലെ രംഗങ്ങളുള്ള എല്‍സിഡി പ്രദര്‍ശനം നടത്തിയതോടെ് വാക്‌പോര് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

കാണ്ഡഹാര്‍ പദര്‍ശിപ്പിക്കുന്ന തിയേറ്ററിനുള്ളിലും ബഹളമുണ്ടായിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ക്ക് കൂവല്‍ തുടങ്ങിയതോടെ ഇവരെ ഒതുക്കാന്‍ ലാല്‍ ഫാന്‍സുകാര്‍ രംഗത്തെത്തി. തിയറ്ററിനുള്ളില്‍ കയ്യാങ്കളി ഉണ്ടായല്‍ പ്രശ്‌നം ഗുരുതരമാവുമെന്നറിഞ്ഞ് തിയറ്റര്‍ അധികൃതര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഒടുവില്‍ ലാല്‍ സിനിമയെ കൂവി തോല്‍പ്പിയ്ക്കാനുള്ള ശ്രമമാണ് മമ്മൂട്ടി ഫാന്‍സുകാര്‍ നടത്തുന്നതെന്ന പറഞ്ഞുകൊണ്ട് ലാല്‍ ആരാധകര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന അമ്പതോളം പേരാണ് സംഘം ചേര്‍ന്നു പ്രശ്‌നം സൃഷ്ടിച്ചത്. പോലീസെത്തിയതോടെ ഇവര്‍ സ്ഥലം വിട്ടെങ്കിലും ഓടിപ്പോകാന്‍ കഴിയാതിരുന്ന ഒരാളെ പൊലീസ് പൊക്കി.

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകാര്‍ തമ്മിലുള്ള പക അടുത്തകാലത്തായി പരിധി വിടുകയാണ്. പോസ്റ്റര്‍ കീറുന്നതും തിയറ്ററുകളില്‍ കൂവുന്നതും നേരത്തെ തന്നെ ഉള്ളതാണെങ്കിലും കയ്യാങ്കളി ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം കുടുംബമായി സിനിമ കാണാനെത്തുന്നവരെ തിയറ്ററുകളില്‍ നിന്ന് അകറ്റുകയാണ്. ആദ്യ ദിവസങ്ങളില്‍ സിനിമ കാണാനെത്തുന്ന കുടുംബപ്രേക്ഷകരെ വരവേല്‍ക്കുന്നത് തിയറ്ററുകളിലെ ആര്‍പ്പുവിളിയും തെറിവിളിയുമൊക്കെയാണ്. പരിധി വിടുന്ന ഫാന്‍സുകാരെ സൂപ്പറുകള്‍ തന്നെ നിയന്ത്രിയ്ക്കണെന്ന ആവശ്യത്തിന് ഇപ്പോള്‍ ശക്തിയേറിയിരിക്കുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam