പരുന്തിന് ഇടിവെട്ട് തുടക്കം
മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പരുന്തിന് ഇടിവെട്ട് തുടക്കം. വെളുപ്പിന് 12.01ന് റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ച ചിത്രത്തിന് മികച്ച അഭിപ്രായവുമാണ് ആദ്യ ദിനം. മികച്ച കുടുംബ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിപ്രായം പറയുന്നവര്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകരായതിനാല്‍ സത്യമറിയാന്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും.
ഏതായാലും ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത പടമെന്നാണ് ആദ്യദിനത്തിലെ അഭിപ്രായം. 80 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യഷോ ഒരുക്കിയിരുന്ന തിരൂരിലെ പിവിഎസ് തീയേറ്ററില്‍ ഉത്സവാഘോഷങ്ങളോടെയാണ് ചിത്രം തുടങ്ങിയത്. മമ്മൂട്ടിച്ചിത്രത്തിന് ചേര്‍ന്ന തുടക്കം.
മലപ്പുറത്തും കോഴിക്കോട്ടുമായി മിക്ക തീയേറ്ററുകളിലും രാവിലെ ആറുമണിക്കു മുമ്പേ ചിത്രം തുടങ്ങി. തിരുവനന്തപുരത്ത് അഞ്ജലി, ആതിര തീയേറ്ററുകളില് രാവിലെ ഏഴുമണിക്ക് ഷോ തുടങ്ങി.
കൊടും ക്രൂരനായ പലിശക്കാരന്‍ പുരുഷോത്തമനെന്ന പരുന്തിനെ മമ്മൂട്ടിയുടെ ആരാധകര്‍ തോളിലേറ്റുകയാണ്. ഇതുവരെയെഴുതിയതില്‍ ടി എ റസാക്കിന്റെ ഏറ്റവും മികച്ച തിരക്കഥയാണ് പരുന്തിന്റേതെന്നും ആരാധകര്‍ ഒരേ ശ്വാസത്തില്‍ പറയുന്നു. സംവിധായകന്‍ പത്മകുമാറിനും അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്നുണ്ട് പരുന്ത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
പരുന്ത് ചിത്രങ്ങള്‍


Click it and Unblock the Notifications