»   » രഞ്ജിത്തിന്റെ ഡ്രീം പ്രൊജക്ടില്‍ മംമ്ത

രഞ്ജിത്തിന്റെ ഡ്രീം പ്രൊജക്ടില്‍ മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamtha Mohandas
കരിയറിലെ ആദ്യകാലങ്ങളിലെ പ്രതിസന്ധികളില്‍ നിന്നും മംമ്ത മോഹന്‍ദാസ് എന്ന നായിക ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. ഓര്‍ത്തുവെയ്ക്കാവുന്ന ഒരു പിടികഥാപാത്രങ്ങള്‍ക്ക് മംമ്ത മലയാളത്തില്‍ ജീവന്‍ നല്‍കിക്കഴിഞ്ഞു.

നല്ല നടിയെന്ന രീതിയില്‍അംഗീകരിക്കപ്പെട്ട മംമ്തയ്ക്ക് സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമയിലും അവസരം. രഞ്ജിത്ത് ഒരുക്കുന്ന ലീലയെന്ന ചിത്രത്തിലാണ് മംമ്ത നായികയാവുന്നത്. രഞ്ജിത്തിന്റെ ഡ്രീം പ്രൊജക്ടായ ലീലയില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് മംമ്തയുടെ കരിയറിലെ വലിയ മുന്നേറ്റം തന്നെയായിരിക്കും.

ഉറുമി രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. രഞ്ജിത്തിന്റെ അസോസിയേറ്റായി ചലച്ചിത്രലോകത്ത് തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ശങ്കര്‍. ഉണ്ണി ആര്‍. രചിച്ച ചെറുകഥയാണ് ലീല. സവിശേഷവ്യകതിത്വമുള്ള ഒരു കോട്ടയം അച്ചായനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കോട്ടയം ഭാഷ സംസാരിക്കുന്ന ഇയാള്‍ ഒരു സ്ത്രീലമ്പടനാണ്. കുട്ടിയപ്പന്‍ എന്നാണ് പേര്.

പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് സംഗീതസംവിധായകനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്ത്രിനുണ്ട് . വിചിത്രമായൊരു ലൈംഗികസ്വപ്നം സാകഷാത്ക്കരിക്കാനായി കോട്ടയത്ത് നിന്നും വയനാട്ടിലേക്ക് കുട്ടിയപ്പന്‍ നടത്തുന്ന യാത്രയും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രധാനഇതിവൃത്തം. കാപ്പിറ്റോള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ലീല ഏപ്രില്‍ 25ന് ആരംഭിക്കും.

ഈ ചിത്രത്തെക്കൂടാതെ ഇന്ത്യന്‍ റുപ്പീ എന്ന പേരില്‍ ഒരു സിനിമകൂടി രഞ്ജിത്ത് അനൌണ്‍സ് ചെയ്തു കഴിഞ്ഞു. പൃഥ്വിരാജാണ് ഇന്ത്യന്റുപ്പിയിലെ നായകന്‍.

English summary
Talented young actress Mamtha Mohandas seems to be passing through one of the best years in her career. The latest of the great news surrounding her is that she had been called by directer Renjith to don the title character in his dream movie 'Leela'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam