»   » നക്ഷത്രങ്ങളേ കാവല്‍ വീണ്ടും വെള്ളിത്തിരയില്‍

നക്ഷത്രങ്ങളേ കാവല്‍ വീണ്ടും വെള്ളിത്തിരയില്‍

Posted By:
Subscribe to Filmibeat Malayalam
Anoop Menon
പത്മരാജന്റെ തിരക്കഥയില്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'നക്ഷത്രങ്ങളേ കാവല്‍' റീമേക്കിനൊരുങ്ങുന്നു. 1978ല്‍ തിയറ്ററുകളിലെത്തിയ പത്മരാജന്‍ ചിത്രം വാണിജ്യപരമായി വന്‍നേട്ടം ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ നല്ല സിനിമകളെ സ്‌നേഹിയ്ക്കുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ഇതിന് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ മലയാള സിനിമയിലെ ട്രെന്‍ഡായ റീമേക്ക്-പരമ്പര സിനിമകളുടെ ചുവടുപിടിച്ചാണ് നക്ഷത്രങ്ങളെ കാവല്‍ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയിലെത്തുന്നത്. അതേ സമയം വാണിജ്യപരമായ വിജയം മാത്രമല്ല സിനിമയുടെ റീമേക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കി പുതിയമുഖം എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപനാണ് നക്ഷത്രങ്ങളെ കാവല്‍ റീമേക്ക് ചെയ്യുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും ബാബു ജനാര്‍ദ്ദനനും ചേര്‍ന്ന് പുതിയ പതിപ്പിന്റെ തിരക്കഥ രചിയ്ക്കും.

അനൂപ് മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രിയാമണി, മീരാ ജാസ്മിന്‍ എന്നിവര്‍ നായികമാരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. സുബ്രഹ്മണ്യപുരം ഫെയിം ജെയിംസ് വസന്തനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് മനോജ് പിള്ളയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam