»   » വിലക്ക് മറികടന്ന് നിത്യ അഭിനയിച്ചു

വിലക്ക് മറികടന്ന് നിത്യ അഭിനയിച്ചു

Posted By:
Subscribe to Filmibeat Malayalam
Nithya Menon
നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് വകവെയ്ക്കാതെ നിത്യ മേനോന്‍ വീണ്ടും ക്യാമറയ്ക്കുമുന്നില്‍. അജ്മല്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തിലെ അതിഥി റോള്‍ അഭിനയിക്കാനാണ് കഴിഞ്ഞ ദിവസം നിത്യ സെറ്റിലെത്തിയത്.

മലപ്പുറം മങ്കരയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയാതെയായിരുന്നുവത്രേ ചിത്രീകരണം, ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. താരസംഘടയുടെ പ്രസിഡണ്ട് ഇന്നസെന്റാണ് ചിത്രത്തിലെ നായകന്‍. ഇന്നസെന്റ് കൂടി പങ്കെടുക്കുന്ന രംഗത്തിലാണ് നിത്യ അതിഥിതാരമായി അഭിനയിച്ചത്.

നിത്യയ്‌ക്കെതിരെയുള്ള വിലക്ക് നീക്കാനായി താരസംഘടനയായ അമ്മയുള്‍പ്പെടെ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പായിരുന്നു ചിത്രീകരണം.

തത്സമയം പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കാണാനെത്തിയ നിര്‍മാതാക്കളോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ നിത്യക്കെതിരെ വിലക്കേര്‍പ്പെടുത്തിയത്.

നിത്യയെ തുടര്‍ന്നുള്ള സിനിമകളില്‍ അഭിനിപ്പിക്കുന്നതിന് സംഘടനയുടെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശവുമുണ്ടായിരുന്നു. എന്നാല്‍ താനാരുടെയും കാലുപിടിക്കാന്‍ പോകില്ലെന്നായിരുന്നു നിത്യയുടെ നിലപാട്. ഇതിനിടെയാണ് ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തില്‍ നിത്യ അഭിനയിച്ചത്.

English summary
Actress Nithya Menon violated the ban imposed by Producers Association and acted in a new movie as a gust star,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam