പട്ടണത്തില്‍ ഭൂതം: കാവ്യയുടെ വിട പറയല്‍ ചിത്രം

റാഫി മെക്കാര്‍ട്ടിന്‍മാരുടെ ലൗ ഇന്‍ സിംഗപ്പൂരിന് ശേഷം മമ്മൂട്ടി അടുത്തതായി ജോയിന്‍ ചെയ്യുന്നതും ഒരു കോമഡി ചിത്രത്തില്‍ തന്നെയാണ്.
സൈക്കിളിലൂടെ ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ് സൃഷ്ടിച്ച ജോണി ആന്റണി ഒരുക്കുന്ന പട്ടണത്തില്‍ ഭൂതത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുക.
ഡിസംബര്‍ അവസാനം ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന ഭൂതത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്-സിബി കൂട്ടുകെട്ടാണ്. വിവാഹത്തിനൊരുങ്ങുന്ന കാവ്യ മാധവന്റെ വിടപറയല്‍ ചിത്രമെന്ന പ്രത്യേകത കൂടി ഒരുപക്ഷേ ഈ മമ്മൂട്ടി ചിത്രത്തിന് ഉണ്ടാകും.
മമ്മൂട്ടിയുടെ അഴകിയ രാവണനിലൂടെ ബാലതാരമായി മലയാളിയുടെ മനം കീഴടക്കിയ കാവ്യ ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്ന ചിത്രം കൂടിയാണ് പട്ടണത്തില്‍ ഭൂതം. ഇത് രണ്ടാം തവണയാണ് കാവ്യ ഒരു സൂപ്പര്‍ താരത്തിന്റെ നായികയാകുന്നത്.
'ലൗ ഇന്‍ സിംഗപ്പൂര്‍' പൂര്‍ത്തിയാക്കിയതിന് ശേഷം ലഭിയ്‌ക്കുന്ന ചെറിയ ഇടവേളയില്‍ മമ്മൂട്ടി ഏറെ നാളായി ഷൂട്ടിംഗ് നീണ്ടു പോകുന്ന പഴശ്ശിരാജയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും.


Click it and Unblock the Notifications