ദിലീപിനൊപ്പം പ്രസന്ന മലയാളത്തില്‍

ഇപ്പോഴിതാ തമിഴകത്തുനിന്നും മറ്റൊരു യുവതാരം കൂടി മലയാളത്തിലെത്തുന്നു. പ്രസന്നയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തമിഴ്താരം. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെയാണ് പ്രസന്ന മലയാളത്തില്‍ എത്തുന്നത്.
കാവ്യാമധവനാണ് ചിത്രത്തിലെ നായിക. നായികാനായകന്മാര്‍ക്കൊപ്പം ഏതാണ് തുല്യപ്രധാന്യമുള്ള കഥാപാത്രത്തെയാണ് പ്രസന്നയും അവതരിപ്പിക്കുന്നത്. പുതിയ ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല, സാധുമരിണ്ടാല്‍ എന്ന തമിഴ് ചിത്രത്തില്‍ ഇതിന് മുമ്പ് കാവ്യ പ്രസന്നയുടെ നായികയായി അഭിനയിച്ചിരുന്നു.
നേരത്തെ ലക്കി ജോക്കേഴ്‌സ് എന്ന ചിത്രത്തില്‍ പ്രസന്ന നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസന്നയ്ക്ക് പകരം പിന്നീട് അജ്മലാണ് ആ ചിത്രത്തില്‍ നായകനായത്. അച്ചമുണ്ട് അച്ചമുണ്ട്, അഴഗിയ തീയേ, അഞ്ചാതെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രസന്ന തമിഴകത്തിന്റെ പ്രിയതാരമായത്.


Click it and Unblock the Notifications