»   » റഹ്മാന്‍ ക്രിസ്ത്യാനികളെ അപമാനിച്ചുവെന്ന്

റഹ്മാന്‍ ക്രിസ്ത്യാനികളെ അപമാനിച്ചുവെന്ന്

Posted By:
Subscribe to Filmibeat Malayalam
AR Rahman
എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഏക് ദീവാന ഥാ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ഗാനം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ക്രിസ്ത്യന്‍ സെക്യുലര്‍ ഫോറമാണ് (സിഎസ്എഫ് ) ഗാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

തമിഴില്‍ സൂപ്പര്‍ഹിറ്റായ വിണ്ണൈ താണ്ടി വരുവായുടെ ഹിന്ദി പതിപ്പായ ഏക് ദീവാന ഥാ'യിലെ ഹോസാന... എന്ന് തുടങ്ങുന്ന ഗാനമാണ് എതിര്‍പ്പിന് കാരണം. ഹോസാന ക്രിസ്ത്യന്‍, ജൂത മത വിഭാഗങ്ങളുടെ പ്രാര്‍ഥനയായതിനാല്‍ മത വികാരം വ്രണപെടുത്തുകയാണ് സിനിമാപ്രവര്‍ത്തകര്‍ ചെയ്‌തെന്നാരോപണം. ഗാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും സിനിമാ പ്രവര്‍ത്തകര്‍ നടത്തണമെന്നും സംഘടനാപ്രവര്‍ത്തകര്‍ പറഞ്ഞു.

മലയാളിയായ ഗൗതം മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. വെങ്കട്ട് സോമ സുന്ദരം, ജാവേദ് അക്തര്‍ എന്നിവര്‍ ചിത്രത്തില്‍ പാട്ടെഴുതിയിട്ടുണ്ട്. റഹ്മാനും ജാവേദ് അക്തര്‍ക്കും ഇമെയിലിലൂടെ സംഘടന പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫോക്‌സ് സ്റ്റുഡിയോയ്ക്കും സോണി മ്യ്ൂസിക്കിനുമെതിരെ പരാതി നല്‍കാനും സിഎസ്എഫ് ആലോചിയ്ക്കുന്നുണ്ട്.

കഴിഞ്ഞ മാസം കോന്‍ ഹെ വെ എന്ന ചിത്രത്തിന്റെ പോസ്റ്റിനെതിരെ സി.എസ്.എഫ് മുംബൈ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംവിധായകന്‍, നിര്‍മാതാവ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

English summary
AR Rahman made news with his latest compositions in the film Ek Deewana Tha, however an excess of anything can spell doom, and the same is the case with the track 'Hosanna' which has been making waves in the music world.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam