»   » ട്രാഫിക് നിര്‍മാതാവിനെതിരെ സംവിധായകന്‍

ട്രാഫിക് നിര്‍മാതാവിനെതിരെ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Rajesh Pillai
2011ലെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ട്രാഫിക് തിയറ്ററുകളില്‍ തുടരുന്നതിനിടെ നിര്‍മാതാവിനെതിരെ സംവിധായകന്‍ രാജേഷ് പിള്ള രംഗത്തെത്തി. ട്രാഫിക്കിന്റെ മാര്‍ക്കറ്റിങിലെ പാളിച്ചകളാണ് രാജേഷ് പിള്ളയെ അസ്വസ്ഥനാക്കുന്നത്.

നല്ല പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ട് കൂടി സിനിമ ഹിറ്റിലേക്ക് ഒതുങ്ങിയത് പ്രമോഷനിങിലെ പരാജയം കൊണ്ടാണെന്നും രാജേഷ് കുറ്റപ്പെടുത്തുന്നു. പരാജയം അര്‍ഹിച്ച സിനിമകള്‍ തന്ത്രപരമായ മാര്‍ക്കറ്റിങിലൂടെ ബോക്‌സ് ഓഫീസില്‍ രക്ഷ നേടുന്ന സമയമാണിത്. എന്നാല്‍ വേണ്ടത്ര പോസ്റ്ററുകളും മറ്റു പ്രമോഷനുകളും ഇല്ലാതിരുന്നിട്ടും സിനിമ വന്‍വിജയമായെന്നും രാജേഷ് പറയുന്നു.

സിനിമയുടെ പോസ്റ്ററുകള്‍ നിലവാരമില്ലാത്തതാണ്. സസ്‌പെന്‍സും ട്വിസ്റ്റും വെളിപ്പെടുത്തുന്ന രീതിയിലുള്ള പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജേഷ് നിര്‍മാതാവിനെതിരെ ആഞ്ഞടിച്ചത്.

English summary
Director Rajesh Pillai, whose film 'Traffic' to be unhappy with his producer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam