»   » ലാല്‍ വരുന്നു; മമ്മൂട്ടി പുത്രന്‍ വഴിമാറി

ലാല്‍ വരുന്നു; മമ്മൂട്ടി പുത്രന്‍ വഴിമാറി

Posted By:
Subscribe to Filmibeat Malayalam
Second Show
സൂപ്പര്‍താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളോട് ഏറ്റുമുട്ടുകയെന്ന മണ്ടത്തരം ഒഴിവാക്കി മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റചിത്രമായ സെക്കന്റ് ഷോയുടെ റിലീസ് വീണ്ടും മാറ്റി.

താരപുത്രന്റെ ആദ്യ ചിത്രമെന്ന നിലയില്‍ സെക്കന്റ് ഷോയെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. തകര്‍പ്പന്‍ ട്രെയിലറും വേറിട്ട മാര്‍ക്കറ്റിങും സെക്കന്റ് ഷോയ്ക്ക് മേല്‍ വന്‍ പ്രതീക്ഷകളാണ് ഉണര്‍ത്തിയിരിക്കുന്നത്. ഇതൊരു സമ്മര്‍ദ്ദമായി മാറിയതോടെയാണ് റിലീസ് മാറ്റാന്‍ തീരുമാനിച്ചതെന്ന് സൂചനകളുണ്ട്.

ആദ്യം ജനുവരി 26ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ലാലിന്റെ കാസനോവയുടെ വരവോടെ ഒരാഴ്ച മുമ്പത്തേക്ക് മാറ്റുകയായിരുന്നു. കാസനോവ തരംഗം കേരളത്തില്‍ ആഞ്ഞടിയ്ക്കുമ്പോള്‍ സെക്കന്റ് ഷോ അതില്‍ മുങ്ങിപ്പോകുമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആശങ്ക. ജനുവരി 20ലേക്ക് ചാര്‍ട്ട് ചെയ്ത ചിത്രത്തിന് പിന്നെ പാരയായത് ദിലീപ്-ലാല്‍ജോസ് ടീമിന്റെ സ്പാനിഷ് മസാലയുടെ വരവാണ്. 19ന് തിയറ്ററുകളിലെത്തുന്ന സ്പാനിഷ് മസാലയുമായൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കിസെക്കന്റ് ഷോ ഇപ്പോള്‍ ഫെബ്രുവരി മൂന്നിന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം.

സെക്കന്റ് ഷോയുടെ നിര്‍മാതാക്കളായ എഒപിഎല്ലിന്റെ ഈ നീക്കം ബുദ്ധിപൂര്‍വമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നല്ല ചിത്രമാവുമെങ്കില്‍ കൂടി കോടികള്‍ ചെലവഴിച്ചെത്തുന്ന കാസനോവയും സ്പാനിഷ് മസാലയും പോലുള്ള സിനിമകളോട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

സെക്കന്റ് ഷോയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ ഏറെ ആകാംക്ഷയോടും കൗതുകത്തോടെയുമാണ് മോളിവുഡും കാത്തിരിയ്ക്കുന്നത്. ചിത്രം ഹിറ്റായാല്‍ മലയാളസിനിമയിലെ താരസമവാക്യങ്ങളില്‍ വരെ മാറ്റം പ്രതീക്ഷിയ്ക്കാം.

English summary
After repeatedly shuffling its release dates to avoid a clash with the Mollywood heavyweights, Dulquar Salman-starrer Second Show has finally zeroed in on a date.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam