»   » അദ്ഭുതം!! മോഹന്‍ലാല്‍ ചിത്രത്തിന് 31ദിവസം

അദ്ഭുതം!! മോഹന്‍ലാല്‍ ചിത്രത്തിന് 31ദിവസം

Posted By:
Subscribe to Filmibeat Malayalam

സമീപകാലത്തൊന്നും സംഭവിയ്ക്കാത്തൊരു അദ്ഭുതം മോളിവുഡില്‍ സംഭവിച്ചിരിയ്ക്കുന്നു. ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് വെറും 31 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായതാണ് ആ വലിയ അദ്ഭുതം.

Spirit

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ഷൂട്ടിങ് ഷെഡ്യൂളിന്റെ കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചിരിയ്ക്കുകയാണെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ ഷൂട്ടിങ് അതിവേഗത്തില്‍ തീര്‍ന്നത് മോളിവുഡിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വാര്‍ത്തയല്ല.

സാധാരണയായി അഞ്ച്-ആറ് കോടി രൂപയില്‍ തീരുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ബജറ്റ് പകുതി കണ്ട് കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അനാവശ്യചെലവുകള്‍ ശാപമായി മാറിയ മലയാള സിനിമയ്ക്ക് ഇത് വലിയ ആശ്വാസമാണ് പകരുന്നത്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതിയ തലമുറയ്ക്ക് മദ്യത്തോടുള്ള അമിതാസക്തിയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ ആക്ഷേപഹാസ്യത്തിലൂന്നിയാണ് രഞ്ജിത്ത് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുള്ള സ്പിരിറ്റ് മെയ് അവസാനത്തോടെ തിയറ്ററുകളിലെത്തും.

English summary
For the first time in the recent history of Mollywood , a Mohanlal film has been completed in 31 days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam