വൈഡ് റിലീസിംഗും ഗ്രേഡിംഗ് സമ്പ്രദായവും

20 രൂപമുതല്‍ 80 രൂപവരെയാണ് ഇന്ന് കേരളത്തില്‍ സാധാരണ തിയറ്ററുകളുടെ നിരക്ക്. നഗരങ്ങളില്‍ 60 രൂപ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ കയറുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം നല്ല സീററ്, പ്രവര്‍ത്തിക്കുന്ന എ.സി. അല്ലെങ്കില്‍ ഫാന്‍, ശുചിത്വമുളള പരിസരം, പിക്ചര്‍ ക്വാളിററി , ശബ്ദ വ്യക്തത, മററ് അനുബന്ധ അടിസ്ഥാന സൌകര്യങ്ങള്‍ ഇതൊക്കെ അനിവാര്യമാണ്.
ഈ ഘടകങ്ങളില്‍ അമ്പതുശതമാനത്തിനുമുകളില്‍ നിലവാരം പുലര്‍ത്താവുന്ന എത്ര തിയറ്ററുകള്‍ കേരളത്തിലുണ്ട്, അമ്പതില്‍ താഴെ കാണാനിടയില്ല. ഇതെല്ലാം സഹിച്ച് സിനിമ കാണാന്‍ തയ്യാറാവുന്നവര്‍ക്ക്് മുമ്പിലെത്തുന്നത് നാലാം കിട സിനിമയും, ഇവിടെ ആരാണ് ജനങ്ങളെ സിനിമയില്‍ നിന്നകറ്റുന്നത്.
റിലീസിംഗ് സെന്ററുകള്‍ അനുവദിക്കണമെന്ന് വാശിപിടിച്ച് കഴിഞ്ഞ ഓണക്കാലത്ത് തിയറ്റര്‍ അടച്ചുപൂട്ടി സമരം ചെയ്തവര്‍ സ്വയം പരിശോധിക്കേണ്ട സംഗതികളുണ്ട്. പൊതുജനത്തിന്റെ ജീവിതവഴിയില്‍ ഉപയോഗപ്പെടുത്തുന്ന എല്ലാ പൊതു ഇടങ്ങളിലും അവശ്യം അനുവദിച്ചുകിട്ടേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിലപിക്കുന്ന കൂട്ടത്തില്‍ പ്രത്യക്ഷത്തില്‍ ആരും പറയാത്ത എന്നാല്‍ നിരന്തരം അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ കേന്ദ്രമാണ് ബി, സി, ക്‌ളാസ് തിയറ്ററുകള്‍.
അടുത്തപേജില്‍


Click it and Unblock the Notifications