നല്ല തിയറ്റര്‍ പ്രേക്ഷകന്റെ അവകാശം

റിലീസിംഗ് സെന്ററുകള്‍ അനുവദിച്ചകിട്ടണമെന്നു പറയുന്ന തോടൊപ്പം രണ്ടര മണക്കൂര്‍ സമയം ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് മിനിമം ധാരണയും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ഗ്രേഡിംഗ് വ്യവസ്ഥകള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം.
സിനിമകള്‍ക്ക് സാമ്പത്തിക സഹായം അഡ്വാന്‍സ് രൂപത്തില്‍ നല്കുന്ന എ ക്‌ളാസ് റിലീസിംഗ് തിയറററുകാരുടെ റിലീസിംഗ് കുത്തക സിനിമയ്ക്ക് ഇനിയും ഗുണം ചെയ്യുമെന്ന് കരുതാന്‍ വയ്യ. നിലവാരമുള്ള ബി കഌസ്സ് തിയറ്ററുകളില്‍ കൂടി റിലീസിംഗ് ഉള്‍പ്പെടുത്തി വ്യാജ നിര്‍മ്മിതികളെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്.
വരും നാളുകളില്‍ സിനിമ നൂറ് ദിവസവും അമ്പതുദിവസവും ഓടി എന്നതിന് വലിയ പ്രസക്തിയുണ്ടാവാന്‍ പോവുന്നില്ല. നൂറ് തിയറ്ററുകളില്‍ രണ്ടാഴ്ച ഓടി, മറ്റ് തിയറ്ററുകളിലേക്ക് മാറുന്നത് തന്നെയാണ് സിനിമയ്ക്ക് അഭികാമ്യം. പുതിയ പരിഷ്‌കരണങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ നടപ്പാക്കി കൊണ്ട് പ്രതിസന്ധിയില്‍ നിന്നും സിനിമയെരക്ഷിക്കുവാനാണ് ശ്രമിക്കേണ്ടത് അല്ലാതെ സമരത്തിനല്ലെന്ന് എല്ലാ സംഘടനകളും മനസ്സിലാക്കേണ്ടതുണ്ട്.
മുന്‍പേജില്‍


Click it and Unblock the Notifications