സുരാജിന്റെ നായികയായി തേജാശ്രീ

ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ സംസാരിയ്ക്കുമ്പോള്‍ ലേശം കുഴപ്പങ്ങളുള്ള ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിയ്ക്കുന്നത്. യുപി സ്കൂളിലെ പ്യൂണ്‍ കൂടിയായി ഉണ്ണികൃഷ്ണന്‍ വിവാഹം കഴിയ്ക്കുന്നതും സംസാരിയ്ക്കുമ്പോള്‍ പ്രശ്‌നമുള്ള ഒരു സ്ത്രീയെ തന്നെയാണ്.
തന്റെ കുഴപ്പം തിരിച്ചറിയാതിരിയ്ക്കാന്‍ ഉണ്ണികൃഷ്ണന്‍ കഴിവതും വായ തുറക്കാന്‍ മടിയ്ക്കുന്നു. വിവാഹം കൂടി കഴിയുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സന്ദര്‍ഭങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍.
ഡ്യൂപ്ലിക്കേറ്റിന് ശേഷം സുരാജ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തില്‍ ജഗദീഷ്, സലീം കുമാര്‍, അനൂപ് മേനോന്‍, മണിയന്‍പിള്ള രാജു, ബിജുക്കുട്ടന്‍ എന്നിവരും അഭിനിയിക്കുന്നുണ്ട്.
സീനായ് മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷിജോയ്, വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിയ്ക്കും.


Click it and Unblock the Notifications











