»   » തിലകനെതിരെ നടപടിയ്ക്ക് അമ്മയുടെ അച്ചടക്ക സമിതി

തിലകനെതിരെ നടപടിയ്ക്ക് അമ്മയുടെ അച്ചടക്ക സമിതി

Posted By:
Subscribe to Filmibeat Malayalam
Thilakan
നടന്‍ തിലകനെതിരെ നടപടിയ്ക്ക് താരസംഘടനായ അമ്മ രൂപീകരിച്ച അച്ചടക്ക സമിതി നിലവില്‍ വന്നു. അമ്മ പ്രസിഡന്റ് നടന്‍ ഇന്നസെന്റിന്റെ അ്ധ്യക്ഷതയില്‍ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിയ്ക്കുന്നത്. അമ്മ സെക്രട്ടറി ഇടവേള ബാബു, നടന്‍മാരായ കുഞ്ചന്‍, ടിപി മാധവന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് മറ്റംഗങ്ങള്‍.

പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ തിലകന്‍ മാപ്പ് പറയാനോ അമ്മയുടെ കാരണം കാണിയ്ക്കല്‍ നോട്ടീസിന് വ്യക്തമായ വിശദീകരണം തരാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് അച്ചടക്ക സമിതി രൂപീകരിച്ചത്.

തിലകനെതിരായ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതി യോഗം ഉടന്‍ ചേരും. സമിതിക്ക് മുന്‍പാകെ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിലകനു നോട്ടിസയക്കും. തിലകന്‍ ഹാജരായി വിശദീകരണം നല്‍കുകയാണെങ്കില്‍ ഇതു സംബന്ധിച്ച് അമ്മ എക്‌സിക്യൂട്ടിവില്‍ അറിയിക്കാനാണു തീരുമാനം

ആരോടും ക്ഷമ ചോദിക്കേണ്ടതില്ല എന്നതാണു തന്റെ നിലപാടെന്നു ചൂണ്ടിക്കാട്ടി താരസംഘടനയായ അമ്മയ്ക്കു കഴിഞ്ഞദിവസം തിലകന്‍ മറുപടി കത്തു നല്‍കിയിരുന്നു. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കഴിയില്ലെന്നും ഇവരുടെ വിലക്കുകള്‍ തനിയ്ക്ക് പുല്ലാണെന്നും തിലകന്‍ തുറന്നടിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam