»   » സിബി മലയില്‍ സിനിമ നിര്‍ത്തേണ്ടിവരും: തിലകന്‍

സിബി മലയില്‍ സിനിമ നിര്‍ത്തേണ്ടിവരും: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
കൊച്ചി: സിനിമയില്‍ അവസരം നഷ്ടപ്പെടുമെന്നു പേടിച്ചു നടന്മാരായ രണ്ടു മക്കളും തന്നെ ആറുമാസമായി വിളിക്കാറില്ലെന്ന് നടന്‍ തിലകന്‍.

ലോഹിതദാസിന്റെ കുടുംബം സത്യസന്ധമായി പ്രതികരിച്ചാല്‍ സിബി മലയിലിന്റെ തനിനിറം പുറത്തുവരുമെന്നും. അദ്ദേഹം സിനിമതന്നെ നിര്‍ത്തിപോകേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു.

മലയാള സിനിമയിലെ യഥാര്‍ത്ഥ ഭീകരര്‍ ഫെഫ്കയും അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലക്കുകല്‍പിക്കുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്ന ഫെഫ്കയും ശ്രീനാഥിനെ പോലുള്ള നടന്മാരെ മാനസികമായി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യാന്‍ നോക്കുന്ന താരസംഘടനയായ അമ്മയും മാഫിയ സംഘങ്ങളെ പോലെയാണു പ്രവര്‍ത്തിക്കുന്നത്- തിലകന്‍ ആരോപിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ്. ഭീഷണിപ്പെടുത്തലിലൂടെയും ലക്ഷങ്ങള്‍ വാങ്ങുന്ന സംഘടനാ നേതാക്കളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്യണം- തിലകന്‍ ആവശ്യപ്പെട്ടു.

വിസതട്ടിപ്പിന് അറസ്റ്റിലായ നടന്‍ വിജയകുമാറിന്റെ കൂട്ടുപ്രതികളായി പ്രമുഖ സംവിധായകരും, നടന്‍മാരും ഒക്കെയുണ്ടെന്നാണ് പറയുന്നത്. ഷൂട്ടിംഗിന്റെ മറവില്‍ മനുഷ്യകടത്തു നടത്തുന്ന ഇത്തരം ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണം. വിജയകുമാറിനെ മാത്രം ബലിയാടാക്കിയാല്‍ യഥാര്‍ത്ഥ കള്ളന്‍മാര്‍ രക്ഷപ്പെടും- തിലകന്‍ പറഞ്ഞു

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam