ചിരിപ്പിക്കാനെത്തുന്നു ലെക്കി ജോക്കേഴ്‌സ്

വിഷ്ണുപുരം എന്ന കൊട്ടാരത്തിലെ ദാനശീലനായ രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും കഥയാണിത്. നേപ്പാള്‍ രാജകുടുംബം ചെങ്ക്‌സ്‌കാന്റെ പടയോട്ടകാലത്ത് ഇവിടെ സൂക്ഷിക്കാന്‍ നല്‍കിയ രത്‌നകിരീടം കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുനീങ്ങുന്നത്.
രാജകൊട്ടാരത്തില്‍ നിഗൂഡമായ അറയില്‍ സൂക്ഷിച്ചിരിക്കുന്ന കിരീടം അന്വേഷിച്ച് നേപ്പാള്‍ രാജകുടുംബാംഗങ്ങല്‍ രത്‌നകിരീടം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ ചില നിഗൂഡശക്തികളും കിരീടം കവരാന്‍ ശ്രമിക്കുന്നു ഇതിനിടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം.
നടന്‍ മധുവാണ് ദാനശീലനായ രാജാവ് രാജരാജവര്‍മ്മയെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, അജ്മല്‍ അമീര്‍, ശ്രീലത, കൊളപ്പുള്ളി ലീല, ബാബു കൗശിക്, സീനത്ത്, നിമിഷ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
സീരിയല്‍ രംഗത്തുനിന്നും വന്‍താരനിരയാണ് ചിത്രത്തല്‍ അഭിനയിക്കുന്നത്. ഇതിനൊപ്പം തന്നെ തമിഴ് കോമഡി താരം വടിവേലു ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ലക്കി ജോക്കേഴ്‌സിനുണ്ട്.
കോമഡി ആര്‍ടിസ്റ്റ് സാജു കൊടിയന്‍ ആണ് ചിത്രത്തിന്റെ രചന. സുനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











