»   » അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ വിനീതും

അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ വിനീതും

Posted By:
Subscribe to Filmibeat Malayalam
Vineeth Sreenivasan
എല്ലാക്കാര്യത്തിലും അച്ഛന്റെ മകന്‍ തന്നെയാണ് താനെന്ന് തെളിയിക്കാനുള്ള പുറപ്പാടിലാണ്‌ വിനീത്‌ ശ്രീനിവാസന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ യുവഗായകരില്‍ മുന്‍നിരയിലെത്തിയ വിനീത്‌ ഇപ്പോള്‍ ക്യാമറയ്‌ക്ക്‌ പിന്നിലേക്ക്‌ നീങ്ങുകയാണ്‌.

'സൈക്കിള്‍, മകന്റെ അച്ഛന്‍' എന്നീ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നടനായി കാലുറപ്പിച്ചതിന്‌ പിന്നാലെയാണ്‌ വിനീത്‌ സംവിധാന രംഗത്തേക്ക്‌ നീങ്ങുന്നത്‌.

വിനീതിന്റെ ആദ്യ ചിത്രത്തിലെ നായകനായി ദിലീപിനെയാണ്‌ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. ദിലീപിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സ്‌ തന്നെയാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. സിനിമയുടെ തിരക്കഥയും വിനീത്‌ തന്നെയാണ്‌ രചിയ്‌ക്കുന്നതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam