»   » ചട്ടമ്പിനാട്ടിലേക്ക്‌ മുകേഷില്ല; പകരം വിനു

ചട്ടമ്പിനാട്ടിലേക്ക്‌ മുകേഷില്ല; പകരം വിനു

Posted By:
Subscribe to Filmibeat Malayalam
Vinu Mohan
ചട്ടമ്പിമാരുടെ നാട്ടിലേക്കുള്ള യാത്രയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം വിനു മോഹന്‍. മുകേഷിന്‌ നിശ്ചയിച്ചിരുന്ന റോളിലേക്കാണ്‌ വിനു എത്തിയിരിക്കുന്നത്‌. ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള മുരുകനെന്ന കഥാപാത്രം വിനുവിന്റെ കരിയറിലെ ടേണിങ്‌ പോയിന്റാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. മറ്റു ചിത്രങ്ങളുടെ തിരക്കില്‍പ്പെട്ടതോടെയാണ്‌ മുകേഷ്‌ ചട്ടമ്പിനാട്ടില്‍ നിന്നും പിന്‍മാറിയത്‌.

ഇതാദ്യമായാണ്‌ വിനു ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ വെള്ളിത്തിരയില്‍ അഭിനയിക്കുന്നത്‌. ചട്ടമ്പിമാരുടെ ഉസ്‌താദായ വിജയേന്ദ്ര മല്യയെന്ന കഥാപാത്രമായാണ്‌ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച ചിത്രത്തിലെ വയലാര്‍ ശരത്തും അലക്‌സ്‌ പോളുമാണ്‌ സംഗീതം കൈകാര്യം ചെയ്യുന്നത്‌. പാലേരി മാണിക്യം ഫെയിം മൈഥിലി, ലക്ഷ്‌മി റായി, വിജയരാഘവന്‍, സിദ്ദിഖ്‌, സലീം കുമാര്‍, സുരാജ്‌, കലാഭവന്‍ നവാസ്‌, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam