»   » ബിഗ് ബിയ്ക്ക് മമ്മൂട്ടിയുടെ അഭിനന്ദനം

ബിഗ് ബിയ്ക്ക് മമ്മൂട്ടിയുടെ അഭിനന്ദനം

Posted By:
Subscribe to Filmibeat Malayalam
Amitabh Bachan
2009ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ അമിതാഭ് ബച്ചന് മമ്മൂട്ടിയുടെ അഭിനന്ദനം. പുരസ്‌കാര നിര്‍ണയ വേളയില്‍ അവസാന റൗണ്ട് വരെ അമിതാഭിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ പരസ്പരം അനുമോദനങ്ങള്‍ കൈമാറുന്നതിന് ഇരുവരും തരിമ്പും മടി കാണിച്ചില്ല.

ട്വിറ്ററിലൂടെയാണ് മമ്മൂട്ടി അഭിനനന്ദനം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ നന്ദി അറിയിച്ചു കൊണ്ട് ബച്ചന്റെ മറുപടിയും വന്നു. നന്ദി മമ്മൂട്ടി സര്‍, താങ്കളുടെ സിനിമകളും വളരെ നന്നായിരുന്നു എന്നായിരുന്നു ബിഗ് ബിയുടെ മറുപടി ട്വീറ്റിലുണ്ടായിരുന്നത്.

ബച്ചന്റെ അടുത്ത സുഹൃത്തായ മോഹന്‍ലാലും ബച്ചനെ ട്വിറ്റിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. പുരസ്‌കാരം അര്‍ഹിയ്ക്കുന്ന പ്രകടനമായിരുന്നു പായിലേതെന്നായിരുന്നു ലാലിന്റെ ട്വീറ്റ്. മോഹന്‍ലാല്‍ജിയുടെ അഭിനന്ദത്തിലൂടെ താന്‍ ബഹുമാനിതനായെന്ന് ബച്ചന്‍ മറുസന്ദേശവും അയച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam