ഇരട്ട വേഷത്തില്‍ വീണ്ടും കാവ്യ
മിഴി രണ്ടിലും, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യാ മാധവന്‍ വീണ്ടും ഇരട്ട വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കളഭമഴ എന്ന ചിത്രത്തിലാണ് കാവ്യയുടെ ഇരട്ട വേഷം. സീത, മാളവിക എന്നീ വേഷങ്ങളിലാണ് കാവ്യ അഭിനയിക്കുന്നത്.
നായകന്‍ ഇന്ദ്രജിത്ത്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, മണിക്കുട്ടന്‍, ലക്ഷ്മി ശര്‍മ്മ, ദേവകി നമ്പ്യാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
കഥയും തിരക്കഥയും പുതുമുഖം പി സുകുമാരന്‍. ഗാനങ്ങള്‍ ഒഎന്‍വി. സംഗീതം മങ്കട ദാമോദരന്‍.
കാവ്യയുടെ മാദക ചിത്രങ്ങള്‍


Click it and Unblock the Notifications