എംടിയുടെ തിരക്കഥ ലാല്‍ജോസിന്

ബോളിവുഡ് കീഴടക്കി മുന്നേറുന്ന സാക്ഷാല്‍ പ്രിയദര്‍ശന്‍ പോലും രാജ്യത്തെ ഏറ്റവും മികച്ച തിരക്കഥാകൃത്തിന്റെ സൃഷ്ടിയ്ക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് ലാല്‍ ജോസിന് ഒട്ടും നിനച്ചിരിക്കാതെ ഈ ഭാഗ്യം വീണു കിട്ടിയത്.
1986ല്‍ റിലീസായ എംടി ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന്റേതിനു സമാനമായ പ്രമേയമായിരിക്കും ഈ സിനിമ കൈകാര്യം ചെയ്യുന്നതെന്ന് അറിയുന്നു.
തന്റെ അടുത്ത മലയാള ചിത്രം എംടിയുടെ തിരക്കഥയിലാണെന്ന് ലാല്‍ജോസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ മഴൈ പോകുത് എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് സൂപ്പര്‍ഹിറ്റുകളുടെ കളിത്തോഴനായ ലാല്‍ ജോസ്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എംടിയുടെ മനസിലുളള ഗ്രാമീണ പശ്ചാത്തലത്തിന് പുതിയ തലമുറയുടെ പ്രതിനിധിയായ ലാല്‍ ജോസ് അഭ്രസാക്ഷാല്‍ക്കാരം നല്‍കുമ്പോള്‍ മനോഹരമായ ചിത്രം പിറക്കുമെന്ന് ആഗ്രഹിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍.


Click it and Unblock the Notifications