twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രമെഴുതാന്‍ വീണ്ടും മമ്മൂട്ടി

    By Staff
    |

    ചരിത്രമെഴുതാന്‍ വീണ്ടും മമ്മൂട്ടി - 2
    വടക്കന്‍പാട്ടിലെ നീചനും ചതിയനുമായ ഒരു കഥാപാത്രത്തിന്റെ തലവര മാറ്റിയെഴുതിയ തൂലികയാണ് എംടിയുടേത്. ചതിയന്റെ പര്യായമായിരുന്നു 1989വരെ ചന്തുവെന്ന നാമം. ആ വര്‍ഷമാണ് ഒരു വടക്കന്‍വീരഗാഥയെന്ന സിനിമ റിലീസ് ചെയ്തത്. ചതിയന്‍ ചന്തുവെന്ന പദസംയുക്തത്തില്‍ വര്‍ഷങ്ങള്‍ കൊണ്ട് അലിഞ്ഞു ചേര്‍ന്ന കറുത്ത അര്‍ത്ഥം ഒറ്റ സിനിമ കൊണ്ട് എംടി തുടച്ചു മാറ്റി.

    കരുത്തും ഗാംഭീര്യവും ചൈതന്യവും ചോരാതെ എംടിയുടെ സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ചന്തു പറഞ്ഞത് മലയാളിയുടെ ചങ്കിലേയ്ക്കാണ് തറഞ്ഞു കയറിയത്. പുസ്തക രൂപത്തില്‍ പുറത്തിറക്കിയ വടക്കന്‍ വീരഗാഥയുടെ തിരക്കഥാരൂപം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട തിരക്കഥയായതിനു കാരണവും വേറൊന്നല്ല.

    ആവര്‍ത്തിച്ചു കണ്ടും പുസ്തകത്തില്‍ നിന്ന് കാണാതെ പഠിച്ചും ചന്തുവിന്റെ ഡയലോഗുകള്‍ മലയാളി നെഞ്ചേറ്റി. ....നീയടക്കമുളള പെണ്ണുങ്ങള്‍ ആരും കാണാത്തത് കാണും. ചിരിച്ചു കൊണ്ട് കരയും. മോഹിച്ചു കൊണ്ട് വഞ്ചിക്കും.... എന്ന് കോളെജുകളില്‍ നിരാശാ കാമുകന്മാര്‍ തങ്ങളെ തഴഞ്ഞ കാമുകിമാരോട് പറയാന്‍ കൊതിച്ചു.

    നാട്ടിന്‍പുറങ്ങളിലെ ആസ്ഥാനതല്ലുകാര്‍ ഇതാ, ഈ ഡയലോഗ് ഒരു തവണയെങ്കിലും പറയാന്‍ കൊതിച്ചിട്ടുണ്ടാകില്ലേ... ഇതോ അങ്കം. ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്ന് തിരിച്ചറിയാനുളള പഠിപ്പു പോലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്. ശേഷം എന്തുണ്ട് കയ്യില്‍. പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരം അടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ? അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവര്‍ ആരുമില്ല. മടങ്ങിപ്പോ.................

    മിമിക്രിക്കാര്‍ ഏറ്റവുമധികം ആവര്‍ത്തിച്ചതും മാറ്റിയെഴുതാന്‍ നോക്കിയതുമായ സിനിമാ ഡയലോഗ് ഏതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ........... പിന്നെയെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍..? ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പൊന്‍പണം കൊടുത്തവന്‍ ചന്തു.. മാറ്റച്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കളവു പറഞ്ഞവന്‍ ചന്തു. അങ്കത്തളര്‍ച്ച കൊണ്ട് മയങ്ങിക്കിടന്ന ചേകവന്റെ നെഞ്ചില്‍ കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തിയവന്‍ ചന്തു...........

    അതോ, ഈ ഡയലോഗിനാണോ ആ ബഹുമതി?.............. ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. മലയനോട് തൊടുത്തുമരിച്ച അച്ഛന്‍ ആദ്യമായി തോല്‍പ്പിച്ചു. സ്നേഹം പങ്കുവെച്ചപ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ പിന്നെ തോല്‍പ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോള്‍ മോഹിച്ച പെണ്ണും തോല്‍പ്പിച്ചു. ഒടുവില്‍.. ഒടുവില്‍ സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്‍പ്പിച്ചു.. തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജന്മം പിന്നെയും ബാക്കി.................

    ജീവിതത്തെയും മനുഷ്യമനസിനെയും കീറിപ്പിളര്‍ന്നു വെയ്ക്കുന്ന ഈ വാചകങ്ങള്‍ അസാമാന്യമായ വൈഭവത്തോടെയാണ് മമ്മൂട്ടി തിരശീലയിലേയ്ക്ക് പകര്‍ത്തിയത്. ഒരുപക്ഷേ, മമ്മൂട്ടിയോട് എംടിയ്ക്കുളള പ്രത്യേക വാല്‍സല്യത്തിന് കാരണം, തന്റെ സംഭാഷണങ്ങളെ താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ വെളളിത്തരയിലെത്തിക്കുന്നു എന്നതാവാം. അളന്നു മുറിച്ച അര്‍ത്ഥഗര്‍ഭങ്ങളായ സംഭാഷണങ്ങളെഴുതാന്‍ അന്നും ഇന്നും മലയാളത്തിന് ഒരു എംടിയേ ഉളളൂ. കരുത്തു ചോരാതെ അതു പറയാന്‍ ഒരേയൊരു മമ്മൂട്ടിയും.

    കാണാതെ പഠിച്ച് ആവര്‍ത്തിച്ചു പറയാന്‍ കൊതിക്കുന്ന, മിമിക്രിക്കാരിലൂടെ തലമുറകളെ അതിജീവിക്കാന്‍ പോന്ന സംഭാഷണങ്ങളും തിരക്കഥാമുഹൂര്‍ത്തങ്ങളും പഴശിരാജയിലും ഉണ്ടാകുമെന്ന് ഉറപ്പ്. 2009ലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

    മുന്‍ പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X