ആദമിന്റെ മകന്‍ അബു ചിത്രം; നടന്‍ സലീംകുമാര്‍

By Ajith Babu

Salim Kumar
ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വീണ്ടും മലയാളത്തിളക്കം.സലീം അഹമ്മദ് സംവിധാനം ചെയ്ത ആദമിന്റെ മകന്‍ അബു മികച്ച ചിത്രമായും ഇതിലെ അഭിനയത്തിന് സലീം കുമാറിനെ മികച്ച നടനായും തിരഞ്ഞെടുത്തു. തമിഴ് ചിത്രമായ ആടുകളത്തില്‍ നായകനായ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആടുകളം സംവിധാനം ചെയ്ത വെട്രിമാരാനാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം ബംഗാള്‍ നടി മിത്താലി ജെത്തബും തമിഴ് നടി ശരണ്യ പൊന്‍വര്‍ണനും പങ്കിട്ടു. തമിഴ് ചിത്രമായ നന്‍ഗ്രാമത്തിലെ അഭിനയത്തിന് സുകുമാരിയ്ക്ക് മികച്ച സഹനടി പുരസ്‌കാരവും ലഭിച്ചു.

ഡോ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയാണ് മികച്ച മലയാള ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം മധു അമ്പാട്ടും നേടി. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. ദേശീയോദ്ഗ്രന്ഥന പുരസ്‌കാരം നര്‍ഗീസ് ദത്തിന് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം മറാട്ടി സിനിമയായ ചാമ്പ്യന്‍സിനാണ്. മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു.

ദബാങ് ആണ് മികച്ച ജനപ്രിയ ചിത്രം. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. യന്തിരന്റെ കലാസംവിധാനത്തിന് സാബു സിറിലിനും പുരസ്‌കാരം ലഭിച്ചു. മികച്ച നൃത്തസംവിധാനംദിനേശ്കുമാര്‍ചിത്രം ആടുംകളം.

സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്ചിത്രം ഇഷ്‌കിയ. ഐസക് തോമസ് കൊട്ടുകപ്പള്ളി ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തസംഗീതത്തിന് പുരസ്‌കാരം നേടി. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്.

സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം മലയാളി കൂടിയായ ജോഷി ജോസഫിനാണ്. മികച്ച നോണ്‍ ഫീച്ചര്‍ ഫിലിംദ ജെം, കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് ഫിലിംലീവിംഗ് ഹോം, എഡ്യുക്കേഷന്‍ ഫിലിംഅദ്വൈതം, സംവിധാനംഅരുണിമ ശര്‍മ്മ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X