»   » ഷീല ലാലിന്റെ അമ്മയാകുമ്പോള്‍

ഷീല ലാലിന്റെ അമ്മയാകുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/19-a-new-mother-for-mohanlal-2-aid0166.html">Next »</a></li></ul>
Lal and Ponnamma
മോഹന്‍ലാലിന്റെ അമ്മ എന്ന് കേള്‍ക്കുമ്പോള്‍ ലാലിന്റെ സ്വന്തം അമ്മയുടെ മുഖം മനസ്സില്‍ വരുന്ന മലയാളികള്‍ വളരെ അപൂര്‍വ്വമായിരിക്കും, ലാലിന്റെ അമ്മയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഒരേയൊരു മുഖമാണ്, കവിയൂര്‍ പൊന്നമ്മയുടെ മുഖം.

മടയില്‍ക്കിടക്കുന്ന ലാലിന്റെ മുടിയില്‍ സ്‌നേഹത്തോടെ തലോടിക്കൊണ്ടിരിക്കുന്ന പൊന്നമ്മയുടെ ചിത്രം ഓരോ മലയാളി പ്രേക്ഷകന്റെ ഉള്ളിലുമുണ്ട്. ഒട്ടൊരു അസൂയയോടെയും അതിലേറെ സ്‌നേഹത്തോടെയുമായിരിക്കും ഓരോ മക്കളും മനസ്സില്‍ ഈ സ്റ്റില്‍ സൂക്ഷിക്കുന്നത്.

കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, കാക്കക്കുയില്‍, മാമ്പഴക്കാലം, നാട്ടുരാജാവ്, ബാബ കല്യാണി, ഇവിടം സ്വര്‍ഗ്ഗമാണ്....എന്നുവേണ്ട അമ്മയായും അമ്മയ്ക്ക് തല്യയായും എത്രയെത്ര വേഷങ്ങള്‍. അമ്മയും മകനുമായി അവര്‍ അഭിനയിക്കാറല്ല ജീവിക്കുകതന്നെയാണ് ചെയ്യാറുള്ളത്.

സുകുമാരിയെപ്പോലെ മറ്റു നടിമാരും ലാലിന്റെ അമ്മ റോളില്‍ എത്തിയിട്ടുണ്ട്, പക്ഷേ പൊന്നമ്മ-ലാല്‍ ആത്മബന്ധം ഇതിലൊന്നിലും നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വീണ്ടുമൊരാള്‍ ലാലിന്റെ അമ്മറോളിലേയ്ക്ക് വരുന്നു, സാക്ഷാല്‍ ഷീല.

സത്യന്‍ അന്തിക്കാടിന്റെ പുതിയചിത്രത്തിലാണ് ഷീലയും ലാലും അമ്മയും മകനുമാകുന്നത്. മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ട ഷീല ലാലിന്റെ അമ്മയായി എത്തുമ്പോള്‍ തലമുറകളും കാഘട്ടങ്ങളും കൗതുകത്തോടെയാണ് അതിനെ കാണുന്നത്.

അടുത്തപേജില്‍
ഷീലയുടെ അമ്മുക്കുട്ടിയമ്മ

<ul id="pagination-digg"><li class="next"><a href="/news/19-a-new-mother-for-mohanlal-2-aid0166.html">Next »</a></li></ul>
English summary
The senior actress of Mollywood, Sheela will play the character of mother to Mohanlal in the new movie directed by family hit maker, Sathyan Anthikkad,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam