ഷീലയുടെ അമ്മുക്കുട്ടിയമ്മ

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/19-a-new-mother-for-mohanlal-1-aid0166.html">« Previous</a>

Lal and Sheela
അഭിനയചാതുരിയുടെ മാനറിസങ്ങള്‍ മാറിമാറിവരുന്നത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഷീല പുതിയ തലമുറയിലെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നത്. മനസ്സിനക്കരെ എന്ന സത്യന്‍ ചിത്രത്തിലൂടെയാണ് ഷീലാമ്മ തിരിച്ചെത്തിയത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായ അമ്മുക്കുട്ടിയമ്മയായ് ഇവരെത്തുമ്പോള്‍ അതേ ഒറിജിനാലിറ്റിതന്നെയാണ് മലയാളികള്‍ പ്രതീക്ഷിക്കുക. അഭിനയചക്രവര്‍ത്തിയായ ലാലും ഇക്കാര്യത്തില്‍ എന്നേ സ്വയം തെളിയിച്ചുകഴിഞ്ഞ ഷീലാമ്മയും ഒന്നിയ്ക്കുമ്പോള്‍ പുതിയ രസതന്ത്രങ്ങള്‍ രൂപപ്പെടുമെന്നതില്‍ സംശയം വേണ്ട.

മഹാനഗരങ്ങളില്‍ മാറിമാറിക്കുടിയേറിയെങ്കിലും നാട്ടിന്‍പുറത്തിന്റെ നന്മകള്‍ അജയനെന്ന മനുഷ്യനെ സ്വന്തം നാട്ടിലെത്തിക്കുകയാണ്. സ്വീകരിക്കാന്‍ അമ്മ, പിന്നെ ചെത്തുകാരന്‍ മണിയന്‍, തേങ്ങാക്കച്ചവടക്കാരന്‍ മത്തായി, എസ്‌ഐ ബാലചന്ദ്രന്‍, സുനന്ദ ഇങ്ങനെ നനവൂറുന്ന മനസ്സുള്ള കുറേ കഥാപാത്രങ്ങള്‍. ഇവരെല്ലാമാണ് സത്യന്‍ ചിത്രത്തിലുള്ളത്.

പതിവുപോലെതന്നെ കുടുംബജീവിതത്തിന്റെ താളം, ഗ്രാമത്തിന്റെ നിഷ്‌കളങ്കത, ഇതൊക്കെതന്നെയാണ് സത്യന്റെ പുതിയ ചിത്രത്തിലെയും ബിംബങ്ങള്‍.

ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല, ഗ്രാമഭംഗി കൈവിട്ടുപോകാത്ത ഒറ്റപ്പാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. ആശീര്‍വാദ് സിനിമാസിന്റെ മാക്‌സ് ലാബ് നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം വേണുവാണ്.

മുന്‍ പേജില്‍

<ul id="pagination-digg"><li class="previous"><a href="/news/19-a-new-mother-for-mohanlal-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X