ആസിഫ് അച്ചടക്കലംഘനം നടത്തി?

ടീമിനുള്ളിലെ അസുരവിത്ത് യുവനടന്‍ തന്നെയാണെന്ന് ഇവര്‍ പറയുന്നു. ടീമിന്റെ പ്രാക്ടീസ് സെഷനില്‍ പങ്കെടുക്കാന്‍ ആസിഫ് തയ്യാറായില്ല. എന്നാല്‍ ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും ആസിഫ് കാണിച്ചില്ലെന്നും സൂചനയുണ്ട്.
ടീം ഉടമയായ ലിസി ഇക്കാര്യമറിഞ്ഞപ്പോള്‍ കുപിതയായത്രേ. പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലായെന്ന കാര്യം കോച്ചിനെ എങ്കിലും വിളിച്ചറിയിക്കാമായിരുന്നു എന്നാണ് ലിസി പ്രതികരിച്ചത്.
തുടര്‍ന്ന് മത്സരത്തില്‍ നിന്ന് ആസിഫിനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിയ്ക്കുകയായിരുന്നുവത്രേ. പ്രാക്ടീസ് സെഷനില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സഹകളിക്കാര്‍ ആസിഫിനെതിരെ നിരന്തരം പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
എന്തായാലും ഏറെ പ്രതീക്ഷകളോടെ ഏറ്റെടുത്ത അസുരവിത്ത് ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി വീണതിന് പിന്നാലെ ഉയര്‍ന്ന ഈ വിവാദം നടന് ക്ഷീണം ചെയ്യുമെന്ന് ഉറപ്പാണ്.
ആദ്യ പേജില്‍


Click it and Unblock the Notifications