അസിന്‍ സ്വയം ശവക്കുഴി തോണ്ടുന്നു!!

ഏത് ഭാഷയില്‍ അഭിനയിച്ചാലും അവിടത്തെ സൂപ്പര്‍ താരങ്ങളുടെ നായികയായി മാത്രമേ അഭിനയിക്കൂവെന്ന താരത്തിന്റെ വാശി സ്വയം ശവക്കുഴി തോണ്ടലാണെന്നാണ് ബോളിവുഡിലെ സംസാരം. ഈയൊരു ഡിമാന്റില്‍ സൂപ്പര്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ ചിത്രം പോലും അസിന്‍ തള്ളിക്കളഞ്ഞുവത്രേ.
ഗജിനിയിലെ അഭിനയത്തിന് ലഭിച്ച പുരസ്കാരങ്ങള്‍ താരത്തിന്റെ തലക്കനം കൂട്ടിയെന്ന് സംവിധായകര്‍ കുറ്റപ്പെടുത്തുന്നു. ഗജിനിയുടെ നിര്‍മാതാവായ മധു മന്റേന പോലും ഇനിയും അസിനെ നായികയാക്കാന്‍ ആഗ്രഹമില്ലെന്ന് പറയുന്പോള്‍ കാര്യം എത്ര ഗൗരവമാണെന്ന് ഊഹിയ്ക്കാമല്ലോ.
സല്‍മാന്‍ ഖാനും അജയ് ദേവ്ഗണും നായകന്‍മാരാകുന്ന ലണ്ടന്‍ ഡ്രീംസിലാണ് അസിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
asin അസിന്‍ ഗജിനി ബോളിവുഡ് ലണ്ടന്‍ ഡ്രീംസ് സൂപ്പര്‍ താരങ്ങള്‍ bollywood gajini london dreams super stars


Click it and Unblock the Notifications