»   » ബോഡിഗാര്‍ഡും പിന്‍മാറി

ബോഡിഗാര്‍ഡും പിന്‍മാറി

Subscribe to Filmibeat Malayalam


2009ലെ വിഷു റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയിരുന്ന സിദ്ദിഖിന്റെ ബോഡിഗാര്‍ഡിന്റെ റീലിസ്‌ നീട്ടിവെച്ചു. ദിലീപ്‌-നയന്‍താര ജോഡികള്‍ ഒന്നിയ്‌ക്കുന്ന ബോഡിഗാര്‍ഡ്‌ ഏപ്രില്‍ പത്തിന്‌ റിലീസ്‌ ചെയ്യാനാണ്‌ നേരത്തെ പ്ലാന്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ 55 ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട്‌ തുടങ്ങിയ ബോഡിഗാര്‍ഡിന്റെ ചിത്രീകരണം ഇനിയും നീളുമെന്നാണ്‌ സൂചന.


ഷൂട്ടിംഗ്‌ നീണ്ടത്‌ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള താരമായ നയന്‍സിന്റെ കാള്‍ഷീറ്റ്‌ തകിടം മറിച്ചിട്ടുണ്ട്. തന്റെ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളുടെ ഷൂട്ടിംഗുകള്‍ക്കായി നയന്‍സ്‌ പോയതും ബോഡിഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

ഇതെല്ലാം കണക്കിലെടുത്താണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണി സാഗരിക വിഷു റിലീസായി ബോഡിഗാര്‍ഡ്‌ എത്തില്ലെന്ന സൂചന നല്‌കിയിരിക്കുന്നത്‌. മാര്‍ച്ച്‌ അവസാനം ആരംഭിയ്‌ക്കുന്ന അവസാന ഷെഡ്യൂള്‍ 25 ദിവസങ്ങള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരിയ്‌ക്കുന്നത്‌. ഒരു മാസം നീളുന്ന ചിത്രീകരണാനന്തര ജോലികള്‍ കൂടി പൂര്‍ത്തിയാക്കി മെയ്‌ അവസാനത്തോടെ മാത്രമേ ബോഡിഗാര്‍ഡ്‌ തിയറ്ററുകളിലെത്തുവെന്നാണ്‌ ഇപ്പോള്‍ ലഭിയ്‌ക്കുന്ന വിവരം.

ലാല്‍ ഒരുക്കുന്ന ഇന്‍ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗം, മമ്മൂട്ടിയുടെ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങള്‍ വിഷു റിലീസില്‍ നിന്നും പിന്‍മാറിയിരുന്നു

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam